ദുബൈ: റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ആസ്ഥാനത്ത് വിപുലമായ യു.എ.ഇ ദേശീയദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. യു.എ.ഇയുടെ പാരമ്പര്യം വിളിച്ചറിയിക്കുന്ന പ്രദർശനങ്ങൾ, ജീവനക്കാർക്ക് ഒത്തുചേരാൻ പ്രത്യേക മജ്ലിസ് എന്നിവ ഒരുക്കിയിട്ടുണ്ട്. ആർ.ടി.എ ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു.
ദേശീയദിനാഘോഷ പരിപാടികളുടെ ഭാഗമായി വരുംദിവസങ്ങളിൽ 52ാമത് ‘യൂനിയൻ ഡേ’ ലോഗോ സ്മാർട്ട് ട്രാഫിക് സ്ക്രീനിൽ പ്രദർശിപ്പിക്കുക, ദുബൈ വാട്ടർ കനാലിന്റെ വാട്ടർഫാൾ ദേശീയപതാകയുടെ നിറങ്ങളാൽ പ്രകാശിപ്പിക്കുക, ആഘോഷ പ്രമേയങ്ങൾ ദുബൈ മെട്രോ, ട്രാം, പൊതുബസുകൾ, സമുദ്ര ഗതാഗത മാർഗങ്ങൾ, ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങളുടെ സ്ക്രീനുകൾ എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കുക എന്നിവയും ഒരുക്കുന്നുണ്ട്.
ജബൽ അലി സ്റ്റേഷനിൽ ദുബൈ മെട്രോ ഉപയോക്താക്കൾക്ക് ദേശീയപതാകകൾ വിതരണംചെയ്യുകയും പരമ്പരാഗത കലാ പ്രകടനങ്ങൾ ഒരുക്കുകയും ചെയ്യും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു