നവംബർ 13-ന് മണിപ്പൂരിൽ മെയ്തേയ് തീവ്രവാദി ഗ്രൂപ്പുകളെ നിരോധിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം (എം എച് ഐ )ട്രൈബ്യൂണൽ രൂപീകരിച്ചു.നിരോധിക്കുന്നതിന് കൃത്യമായ കാരണമുണ്ടെന്ന് പ്രസ്താവിച്ചു കൊണ്ടാണ് ഗുവാത്തി ഹൈ കോടതി ജസ്റ്റിസ് സഞ്ജയ് കുമാർ മേധി ട്രൈബ്യുണൽ രൂപീകരിച്ചത്.നാഷണൽ ലിബറേഷൻ ഫ്രണ്ടും (യുഎൻഎൽഎഫ്) അതിന്റെ സായുധ വിഭാഗമായ മണിപ്പൂർ പീപ്പിൾസ് ആർമി (എംപിഎ), പീപ്പിൾസ് റെവല്യൂഷണറി പാർട്ടി ഓഫ് കാംഗ്ലീപാക് (പ്രെപാക്),അതിന്റെ സായുധ വിഭാഗമായ ‘റെഡ് ആർമി’, കംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാർട്ടി (കെസിപി) എന്നിവയും;കെ വൈ എൽ,കോർഡിനേഷൻ കമ്മിറ്റി, അലയൻസ് ഫോർ സോഷ്യലിസ്റ്റ് യൂണിറ്റി ഒപ്പം അവരുടെ മറ്റു സംഘടനകൾ എന്നിവർക്കെതിരെയും നിയമ നടപടി സ്വീകരിച്ചു.മെയ്തേയ് തീവ്രവാദ സംഘടനകളെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായി 5 വർഷത്തേക്ക് യു എ പി എ നൽകി.
ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് “ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു”എന്നാരോപിച്ചാണ് ഗ്രൂപ്പുകളെ നിരോധിച്ചിരിക്കുന്നത്.അവരുടെ “വിഘടനവാദം, അട്ടിമറി, തീവ്രവാദം, അക്രമ രാഷ്ട്രീയം തുടങ്ങിയവ തടയുന്നതിനായി വേണ്ടിയാണ് ഗ്രൂപ്പുകളെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്.“സായുധ സമരത്തിലൂടെ മണിപ്പൂരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുകയും അത്തരം വേർപിരിയലിന് മണിപ്പൂരിലെ തദ്ദേശീയരെ പ്രേരിപ്പിക്കുകയും ചെയ്യും” എന്നതാണ് ഈ സംഘടനകളുടെ ലക്ഷ്യമെന്നു സർക്കാർ ആരോപിച്ചു.
മെയ്തേയ് സമുദായത്തിന്റെ എസ്ടി പദവി ആവശ്യപ്പെട്ട് പ്രതിഷേധിച്ച് മലയോര ജില്ലകളിൽ മെയ് 3 ന് ഗോത്ര ഐക്യദാർഢ്യ മാർച്ച് സംഘടിപ്പിച്ചപ്പോൾ;സംസ്ഥാനത്ത് ആദ്യമായി വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടു. ഇതിന്റെ ഭാഗമായി 170-ലധികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.