ഏതൊരു അപകടത്തിനു ശേഷവും മാത്രമേ ഞങ്ങൾ ഉണർന്നു പ്രവർത്തിക്കുകയുള്ളു എന്നതാണ് പല സർക്കാർ സംവിധാനങ്ങളുടെയും മുഖമുദ്ര.
അതെന്താണ് അങ്ങനെ എന്ന് ചോദിച്ചാൽ അവർക്ക് ഉത്തരമില്ല.
ബോട്ട് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബോട്ട് അപകടങ്ങൾ ഉണ്ടായേ തീരൂ.
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പണി എടുക്കണമെങ്കിൽ ആരെങ്കിലുമൊക്കെ ഭക്ഷ്യവിഷബാധയേറ്റ് മരിക്കേണ്ടതുണ്ട്.
റോഡ് നന്നാക്കാൻ തുടർച്ചയായി അവിടെ പലരും അപകടങ്ങളിൽ സാരമായി പരിക്കേൽക്കേണ്ടതോ മരിക്കേണ്ടതോആയിട്ടുണ്ട്.
അങ്ങനെ അങ്ങനെ നീളുന്ന ലിസ്റ്റിനോടൊപ്പം അപകടങ്ങൾ ഒഴിവാക്കാൻ ടൂറിസ്റ്റ് ബസിനു ഒരേപോലുള്ള പെയിന്റ് അടിപ്പിച്ചതും റോഡിലെ കുഴിനികത്തുന്നതിനു പകരം ഹെൽമെറ്റ് നിർബന്ധമാക്കിയതും ഇരുചക്ര വാഹനങ്ങളിൽ രണ്ടുപേർ സഞ്ചരിച്ചാൽ മതിയെന്ന് പറഞ്ഞതും എല്ലാംതന്നെ സാധാരണക്കാർക്കിട്ട് താങ്ങുന്ന പരിഹാരങ്ങളാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം