കൊല്ലത്തു നിന്നും കാണാതായ ആബിഗയിൽ എന്ന ആറുവയസ്സുകാരിയുടെ വീട്ടിൽ തടിച്ചുകൂടിയ മാധ്യമപ്രവർത്തകർ രൂക്ഷ വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു.
കുഞ്ഞിനെ കുറിച്ചുള്ള വിവരങ്ങൾ ഹോട് ന്യൂസ് ആയി നൽകാൻ യാതൊരു മനസാക്ഷിയുമില്ലാതെ കുട്ടിയുടെ മാതാപിതാക്കൾക്ക് മുന്നിൽ മൈക്കുമായി തിക്കും തിരക്കും കൂട്ടുകയും കുഞ്ഞിന്റെ അമ്മയ്ക്ക് വന്ന ഫോൺ കാൾ കേൾക്കാൻ കഴിയാത്ത വിധം അക്ഷമരായി വാർത്തകൾ കൈമാറുകയും ചെയ്തത് ജനങ്ങളെ വലിയ രീതിയിൽ തന്നെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു.
കുഞ്ഞിനെ തിരികെ കിട്ടിയ സന്തോഷത്തിലും മാധ്യമ പ്രവർത്തകരുടെ ഇടപെടലുകളെ വിമർശിക്കുന്നത് തുടരുന്ന സാഹചര്യത്തിൽ ജോജി ജെയിംസ് എന്ന മാധ്യമ പ്രവർത്തകന്റെ കുറിപ്പ് ചർച്ചയാവുകയാണ്.
സാഹചര്യം അറിയാമെങ്കിൽ പോലും മൈക്കുമായി ഇത്തരം അവസരങ്ങളിൽ മത്സരബുദ്ധിയോടെ മുൻപിലേക്ക് തന്നെ പോകേണ്ടി വരുന്ന മാധ്യമ പ്രവർത്തകരുടെ ദയനീയവസ്ഥ ജോജി ജെയിംസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കാണാൻ കഴിയുന്നതാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
മാപ്രകളുണ്ടാകുന്നത്
കൊല്ലത്ത് നിന്ന് കാണാതായ ആ കുഞ്ഞിനെ കണ്ടുകിട്ടിയപ്പോഴാണ് മനസിലെ ആധിയൊതുങ്ങിയത്. അവളെ കാണാതായി എന്ന് അറിഞ്ഞ നിമിഷം മുതൽ എല്ലാവരുടെയും മകളായിരുന്നു അവൾ. ആ കുഞ്ഞിന്റെ ചിത്രം കാണുമ്പോളൊക്കെ മനസിലേക്കോടി വന്നത് സ്വന്തം കുഞ്ഞുങ്ങളുടെ മുഖമായിരുന്നു. അബിഗേലിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം മാധ്യമങ്ങൾ അതിരുവിട്ടെന്ന വിമര്ശനം ഉൾക്കൊണ്ട് കൊണ്ട് തന്നെ ചിലത് പറയട്ടെ… എന്തുകൊണ്ട് മാധ്യമപ്രവർത്തകർക്ക് അബിഗേലിന്റെ വീട്ടിൽ അവളുടെ അവരുടെ സ്വകാര്യതയെ പോലും അതിലംഘിക്കുന്ന രീതിയിൽ റിപ്പോര്ട്ട് ചെയ്യേണ്ടി വരുന്നുവെന്നൊരു ചോദ്യമുണ്ട്… ഗതികേട് കൊണ്ടാണ് സാർ… അവസ്ഥയാണ്. വാർത്തയെ വിനോദപരിപാടിയായി അവതരിപ്പിക്കാൻ തുടങ്ങിയ 2018 ഡിസംബർ മുതലാണ് ഈ ഗതികേട് കലശലായത്. പതിനേഴ് വർഷം ഈ ജോലി ചെയ്ത ഒരാളെന്ന നിലയിൽ പറയട്ടെ, ദൃശ്യമാധ്യമപ്രവർത്തകർക്ക് മാത്രം മനസിലാക്കാൻ കഴിയുന്ന സമ്മർദ്ദത്തിന് മുകളിൽ നിന്നാണ് ഓരോ മാധ്യമപ്രവർത്തകനും ജോലി ചെയ്യുന്നത്. മാധ്യമപ്രവർത്തകർ പരസ്പരം ഒരേ സമയം തന്നെ അടുത്ത സുഹൃത്തുക്കളും കടുത്ത ശത്രുക്കളുമാണ് . സ്വന്തം ജോലി ചെയ്യുന്നതിനൊപ്പം, തൊട്ടടുത്ത് നിൽക്കുന്ന എതിർ ചാനലിലെ സുഹൃത്ത് കൂടുതലായി എന്തെങ്കിലും നൽകുമോയെന്ന ആശങ്കയാണ് അവരുടെ ഓരോ നിമിഷവും… ഇൻപുട്ടും അസൈൻമെന്റുമെന്നൊക്കെ വിളിക്കുന്ന ഡെസ്കുകളിൽ നിന്ന് ഫീൽഡിൽ നിൽക്കുന്നവർക്കുള്ള സമ്മർദം ചെറുതല്ല. ഫീൽഡ് റിപ്പോർട്ടിങ് എന്താണെന്ന് ഒരു ധാരണയുമില്ലാത്ത. അല്ലെങ്കിൽ പത്ത് വർഷമെങ്കിലും മുമ്പ് ഫീൽഡിൽ നിന്ന് ഡെസ്കിലേക്ക് ചേക്കേറിയവരാണ് ഈ ഡെസ്കുകളിലെ ഭൂരിഭാഗവും. അബിഗേലിന്റെ അമ്മ ഫോൺ ചെയ്യുമ്പോൾ അവിടേക്ക് മൈക്ക് നീട്ടേണ്ടി വരുന്ന നിസഹായതയെ കുറിച്ച് ഒരു പഴയ സഹപ്രവർത്തകൻ പറഞ്ഞത്… ആ ഫോൺ കുഞ്ഞിനെ കണ്ട് കിട്ടിയതാണെന്ന അറിയിപ്പായിരുന്നെങ്കിൽ…. അത് മറ്റേതെങ്കിലും ഒരു ചാനലിന് കിട്ടുകയും തനിക്ക് കിട്ടാതെ പോവുകയും ചെയ്യുന്ന സാഹചര്യം…അതിന്റെ പേരില് ഡെസ്കിൽ നിന്ന് നേരിടേണ്ടി വരുന്ന സമ്മർദം… ആ സമ്മർദമാണ് ഓരോ മാധ്യമപ്രവർത്തകനെയും മാപ്രയാക്കി മാറ്റുന്നത്. (അതിനിടയിൽ അബിഗേലിന്റെ അമ്മയോട് ചോദിച്ച ആ മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യം ഒരിക്കലും അംഗീകരിക്കാവുന്നതല്ല) അത് ഒഴിവാക്കണമെങ്കിൽ ആദ്യം തീരുമാനമെടുക്കേണ്ടത് ചാനലുകളുടെ തലപ്പത്ത് നിന്നാണ്.. റേറ്റിങ്ങിനെക്കാൾ, സാമാന്യ മര്യാദക്ക് പ്രാമുഖ്യം നൽകാൻ ചാനൽ നടത്തിപ്പുകാർ തയാറായാൽ മാത്രമെ താഴെ നിൽക്കുന്ന പാവം റിപ്പോർട്ടറുടെ ഗതികേട് അവസാനിക്കൂ… പലപ്പോഴും കൂട്ടായ തീരുമാനമെടുക്കാൻ ശ്രമങ്ങളുണ്ടാകാറണ്ട്… പക്ഷേ അത് പൊളിക്കാൻ എപ്പോഴും കൂട്ടത്തിലൊരു കരിങ്കാലി ചാനലോ റിപ്പോർട്ടറോ ഉണ്ടാകാറുമുണ്ട്. ഇങ്ങനെ നാണം കെട്ട് പണിയെടുക്കുന്നത് എന്തിനാണ്, ഇട്ടെറിഞ്ഞ് പൊയ്ക്കൂടെയെന്ന് ചോദിക്കാൻ എളുപ്പമാണ്. പക്ഷേ മുപ്പതിനായിരോ നാൽപതിനായിരമോ ശമ്പളം കിട്ടുന്ന (ചിലപ്പോൾ രണ്ട് മാസം കൂടുമ്പോൾ) ഓരോ റിപ്പോർട്ടറെയും ആശ്രയിച്ച് ഒരു കുടുംബമുണ്ട്. ഇട്ടെറിഞ്ഞ് പോയാൽ മറ്റൊരു സ്ഥാപനത്തിൽ ജോലി കിട്ടൽ എളുപ്പമല്ല.. കാര്യമായ നീക്കിയിരിപ്പൊന്നുമില്ലാത്ത റിപ്പോർട്ടർമാരെ സംബന്ധിച്ച് ഒരു മാസത്തെ ശമ്പളം മുടങ്ങിയാൽ തന്നെ നക്ഷത്രമെണ്ണുന്ന അവസ്ഥയാണ് ജീവിതം. ഇത്തരം സാഹചര്യങ്ങളിലെ റിപ്പോർട്ടിങ്ങുകൾക്ക് ഒരു മാർഗനിർദേശം കൊണ്ട് വരാൻ കഴിയുമെങ്കിൽ അത് ചാനൽ മുതലാളിമാരുടെ സംഘടനക്കാണ്…. അല്ലാതെ ഇവിടെ ഒരു ചുക്കും നടക്കില്ല.
ഇനി അബിഗേലിനെ കാണാതായ വിഷയത്തിൽ കുഞ്ഞിന്റെ സുരക്ഷയെ കരുതി മാധ്യമങ്ങൾ മിതത്വം പാലിച്ചാൽ, അബിഗേൽ വിഷയം മാധ്യമങ്ങൾ വേണ്ട രീതിയിൽ റിപ്പോർട്ട് ചെയ്തില്ല, അവർക്ക് വിവാദങ്ങളിൽ മാത്രമാണ് താൽപര്യമെന്ന് പറഞ്ഞ് വിമർശിക്കാനും ആളുണ്ടാകും. എന്തായാലും അബിഗേലിനെ തട്ടിക്കൊണ്ട് പോയവർക്ക് അവളെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കേണ്ടി വന്നുവെങ്കിൽ അതിന് മാധ്യമങ്ങളുടെ വിപുലമായ കവറേജും ഒരു കാരണമാണ്. പിന്നെ പണ്ടേക്ക് പണ്ടേ മാധ്യമപ്രവർത്തനം നിർത്തിപ്പോയ ചിലർ രാവിലെ എണീക്കുന്നത് തന്നെ മാധ്യമങ്ങൾക്ക് ക്ലാസെടുക്കാനാണ്. മാധ്യമപ്രവർത്തനം അവസാനിപ്പിച്ച് ഇടക്കാലത്ത് അധ്യാപനത്തിന് പോയ ചില എഡിറ്റർമാർ അന്ന് മാധ്യമപ്രവർത്തനം എങ്ങിനെ ആയിരിക്കണമെന്ന് ഘോരഘോരം ക്ലാസെടുത്തിരുന്നു. ആ സാറൻമാരാണ് ഇപ്പോൾ മരം മുറി മുതലാളിയുടെ ചാനലിൽ ഇരുന്ന് കാര്യങ്ങൾ കൂടുതൽ കുളമാക്കുന്നതെന്നാണ് മറ്റൊരു തമാശ..
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം