അബൂദബി: കേരള സോഷ്യല്‍ സെന്റര്‍ (കെ.എസ്.സി) കേരളോത്സവം സമാപിച്ചു. നാട്ടുതനിമയോടെ സംഘടിപ്പിച്ച കേരളോത്സവത്തില്‍ കേരള ഗ്രാമാന്തരീക്ഷത്തില്‍ ഉത്സവപ്പറമ്പിലെ കാഴ്ചകള്‍ പുനരാവിഷ്കരിച്ചിരുന്നു. ഒട്ടേറെ പേര്‍ക്ക് നാടിന്റെ ഗൃഹാതുര ഓര്‍മകളിലേക്ക് കടന്നുചെല്ലാനും കേരളോത്സവം നിമിത്തമായി.
കെ.എസ്.സി വനിതാവിഭാഗം, ശക്തി തിയറ്റേഴ്സ് അബൂദബി, യുവകലാസാഹിതി, ഫ്രണ്ട്സ് എ.ഡി.എം.എസ് എന്നിവര്‍ ചേര്‍ന്നാണ് കേരളോത്സവത്തിലെ നാടന്‍ തട്ടുകടകളൊരുക്കിയത്. വിവിധ റസ്റ്റാറന്റുകളുടെ ഭക്ഷണ ശാലയും ഉണ്ടായിരുന്നു. മെഡിക്കല്‍ ക്യാമ്പ്, മലയാളം മിഷന് ഭാഷാപ്രചാരണം, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ഉപയോഗിച്ച ഉൽപന്നങ്ങളുടെ പുനര്‍വിപണനം, പുസ്തകമേള എന്നിവയും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. എല്ലാ ദിവസവും വിവിധ കലാപരിപാടികള്‍ അരങ്ങേറി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു