കുവൈത്ത് സിറ്റി: കുവൈത്ത് ക്രിക്കറ്റ് ബോർഡ് നേതൃത്വത്തിൽ ഐ.സി.സി – ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിൽ അമ്പയർ ട്യൂട്ടർ ലെവൽ- 1 കോഴ്സ് (ഏഷ്യ) സംഘടിപ്പിച്ചു.
കുവൈത്ത് റാഡിസൺ ബ്ലൂവിൽ നടന്ന നാലു ദിവസത്തെ കോഴ്സിന് ഐ.സി.സി മാസ്റ്റർ എജുക്കേറ്റർമാരായ സരിക പ്രസാദ് (സിംഗപ്പൂർ) എസ്.ജി, ശിവാനി മിശ്ര (ഖത്തർ) എന്നിവർ നേതൃത്വം നൽകി.
ഏഷ്യയിലെ വിവിധ ക്രിക്കറ്റ് അസോസിയേഷനുകളിൽ നിന്നുള്ള ഐ.സി.സി യോഗ്യതയുള്ള അമ്പയർമാർ പങ്കെടുത്തു.
റാഡിസൺ ബ്ലൂ ഹോട്ടലിലും സുലൈബിയ ക്രിക്കറ്റ് ഗ്രൗണ്ടിലും പരിശീലനവും നടന്നു. കുവൈത്തിൽ നിന്ന് മലയാളിയും കുവൈത്ത് ക്രിക്കറ്റ് ബോർഡ് അംഗവുമായ നവീൻ ഡി. ധനഞ്ജയൻ, ഇമ്രാൻ ഹാജി, പ്രശാന്ത് ലോയ്ഡ് ഡിസൂസ, റിദ്വാൻ പാർക്കർ, ഇർഫാൻ ആദിൽ, സാഹിദ് ഉസ്മാൻ എന്നിവർ പങ്കെടുത്തു. കെ.സി.സി ബോർഡിനെ പ്രതിനിധാനം ചെയ്ത് ഡയറക്ടർ ജനറൽ സാജിദ് അഷ്റഫ് ഐ.സി.സി പ്രതിനിധി സംഘത്തിന് നന്ദി അറിയിച്ചു. കോഴ്സിൽ പങ്കെടുത്തവരെയും സംഘാടകരെയും കെ.സി.സി അംഗങ്ങൾ, സ്റ്റാഫ് എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു