ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലിരിക്കുന്ന സില്‍കാര-ദന്തല്‍ഗാവ് തുരങ്കം പുലര്‍ച്ചെ 5.30 ഭാഗികമായി തകരുന്നു. നാലര കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ 60 മീറ്റര്‍ ഭാഗമാണ് തകര്‍ന്നുവീണത്. 41 തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍പ്പെട്ടു.
റോബോട്ടുകള്‍, മൈക്രോ ഡ്രോണുകള്‍ എന്നിവയുമായാണ് കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രത്തിന്റെ (ഡി.ആര്‍.ഡി.ഒ.) സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. മലയുടെ മുകളില്‍നിന്ന് താഴേക്ക് കുഴിക്കാനുള്ള സാധ്യതയാണ് ഒടുവില്‍ ഡി.ആര്‍.ഡി.ഒ. പരിശോധിക്കുന്നത്. റോബോട്ടുകളെയും എന്‍ഡോസ്‌കോപിക് ക്യാമറയും കടത്തി വിട്ട് മലയിടിച്ചിലിന്റെ അവശിഷ്ടങ്ങളുടെ സ്ഥിതിഗതികള്‍ വിലയിരുത്തും. മലമുകളില്‍ പരിശോധനകള്‍ക്കായി മൈക്രോ ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. ടണലിനുള്ളിൽ തകർന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ ഡ്രിൽ ഉപയോഗിച്ച് ദ്വാരം ഉണ്ടാക്കി സ്റ്റീൽ പൈപ്പ് കടത്തിവിടാനും ഇതുവഴി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താനും ആദ്യശ്രമം. 900 മില്ലിമീറ്റർ വ്യാസമുള്ള കുഴലുകൾ ഒന്നൊന്നായി ഹൈഡ്രോളിക് ഡ്രില്ലിങ് മെഷിൻ ഉപയോഗിച്ചാണ് കയറ്റിയത്. തൊഴിലാളികൾക്ക് ട്യൂബുകൾ വഴി ഓക്‌സിജനും ഭക്ഷണവും വെള്ളവും മരുന്നുകളും നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തി. ഇതിനിടയിൽ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടാകുന്നു. ആശങ്കയുടെ മണിക്കൂറുകൾ. പിന്നാലെ, പ്ലാറ്റ്‌ഫോമിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ രക്ഷാപ്രവർത്തകർ നിർബന്ധിതരാകുന്നു. ബുധനാഴ്ചയോടെ തൊഴിലാളികളെ പുറത്തെടുക്കാനാകുമെന്ന് സംഘം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. എന്നാൽ, രക്ഷാപ്രവർത്തനം ബുധനാഴ്ചയോടെ സാധ്യമായില്ല. ചൊവ്വാഴ്ച രാത്രിമുതൽ ഉപകരണം പ്രവർത്തനം ആരംഭിക്കുന്നു. 4.42 മീറ്റർ നീളവും 2.22 മീറ്റർ വീതിയും രണ്ട് മീറ്റർ ഉയരവുമുള്ള അമേരിക്കൻ ആഗറിന്, 25 ടണ്ണോളം ഭാരമുണ്ട്. ഇതുവഴി മൂന്നുമീറ്ററോളം പൈപ്പ് കടത്തിവിട്ടെങ്കിലും യന്ത്രത്തിന് സാങ്കേതികത്തകരാറുണ്ടായത് തിരിച്ചടിയാകുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം