കുട്ടികളിലെ നിക്കോട്ടിൻ ആസക്തി തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി ജനുവരി മുതൽ ഓസ്ട്രേലിയ ഡിസ്പോസിബിൾ വേപ്പുകളുടെ ഇറക്കുമതി നിരോധിക്കും.രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന വേപ്പുകൾ നിർമ്മിക്കുന്നതും പരസ്യപ്പെടുത്തുന്നതും വിതരണം ചെയ്യുന്നതും തടയുന്നതിനുള്ള പുതിയ നിയമങ്ങളും ഇതിനോടൊപ്പം അവതരിപ്പിക്കും.വിനോദത്തിനായി വേപ്പിംഗ് ഉപയോഗിക്കുന്നത് പൂർണ്ണമായും നിർത്തലാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ നിയമം വരുന്നത്.സിഗരറ്റ് ഉപേക്ഷിക്കാനുള്ള ഒരു മാർഗമായി വേപ്പിങ് വിപണനം ചെറുപ്പക്കാരിൽ ട്രെൻന്ടായി മാറിയിട്ടുണ്ട്. എന്നാൽ “പുതിയ തലമുറ നിക്കോട്ടിനിൽ കൂടുതൽ ആശ്രയിക്കുന്നവരായി മാറി” എന്ന് ഓസ്ട്രേലിയയിലെ ആരോഗ്യമന്ത്രി പറഞ്ഞു. നിക്കോട്ടിൻ,കൃത്രിമ സുഗന്ധങ്ങൾ,മറ്റ് നിരവധി രാസവസ്തുക്കൾ എന്നിവ അടങ്ങിയ ദ്രാവകങ്ങൾ,തുടങ്ങി ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളാണ് വേപ്പുകൾ അല്ലെങ്കിൽ ഇ-സിഗരറ്റുകൾ. 2021 മുതൽ ഒരു ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഏതെങ്കിലും ഓസ്ട്രേലിയൻ ഇ-സിഗരറ്റുകളോ നിക്കോട്ടിൻ വേപ്പുകളോ വാങ്ങുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്,എന്നാൽ ഇത്തരം നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും നിക്കോട്ടിന്റെ നിരക്ക് കുതിച്ചുയരുകയാണ്.
ഈ വർഷമാദ്യം സിഡ്നി യൂണിവേഴ്സിറ്റിയിൽ നടത്തിയ ഒരു പഠനത്തിൽ 14-17 വയസ് പ്രായമുള്ള കൗമാരക്കാരിൽ നാലിലൊന്ന് പേരും മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി,അതേസമയം ഓസ്ട്രേലിയയിലെ അതേ പ്രായത്തിലുള്ള 10 കൗമാരക്കാരിൽ ഒമ്പത് പേർക്കും നിക്കോട്ടിൻ വേപ്പ് ആക്സസ് ചെയ്യുന്നത് എളുപ്പമാണെന്ന് കണ്ടെത്തി.“എല്ലാ ഓസ്ട്രേലിയൻ ഗവൺമെന്റുകളും നമ്മുടെ ചെറുപ്പക്കാർക്കിടയിലെ അസ്വാസ്ഥ്യകരമായ വളർച്ച തടയാൻ ഒരുമിച്ച് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാണ്” നിരോധനത്തിന് നേതൃത്വം നൽകുന്ന ഫെഡറൽ ആരോഗ്യ മന്ത്രി മാർക്ക് ബട്ട്ലർ പറഞ്ഞു.
മെയ് മാസത്തിൽ,ഓസ്ട്രേലിയൻ ഗവൺമെന്റ് ഒറ്റത്തവണ ഉപയോഗിക്കുന്ന വേപ്പുകളുടെ ഉപയോഗം ഘട്ടം,ഘട്ടമായി നിർത്തലാക്കാനുള്ള ഉദ്ദേശ്യം സൂചിപ്പിച്ചിരുന്നു, എന്നാൽ ഇത് വരെ കൃത്യമായ ടൈംലൈൻ നൽകിയിട്ടില്ല.ഡിസ്പോസിബിൾ വേപ്പുകളുടെ ഇറക്കുമതി നിരോധനം ജനുവരി ഒന്നിന് ആരംഭിക്കുമെന്നും മാർച്ചോടെ റീഫിൽ ചെയ്യാവുന്ന നോൺ-തെറാപ്പിറ്റിക്ക് വേപ്പുകളും രാജ്യത്തേക്ക് പ്രവേശിക്കുന്നത് നിരോധിക്കുമെന്നും ബട്ലർ പറയുന്നു.ഇറക്കുമതിക്കാരും ചികിത്സാ വേപ്പുകൾ വിതരണം ചെയ്യുന്ന നിർമ്മാതാക്കളും അവരുടെ ഉൽപ്പന്നങ്ങളുടെ രുചികൾ, നിക്കോട്ടിൻ അളവ്, പാക്കേജിംഗ് എന്നിവയെ സംബന്ധിച്ച കർശനമായ സർക്കാർ നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ട്.വേപ്പിംഗിന്റെ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് ഇതുവരെ ആൾക്കാർക്ക് വേണ്ടത്ര അറിവില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഓസ്ട്രേലിയയിൽ,വേപ്പിൽ ഉപയോഗിക്കുന്ന ദ്രാവകങ്ങളെക്കുറിച്ച് പഠിച്ച ശാസ്ത്രജ്ഞർ ശ്വാസകോശാരോഗ്യത്തെ ബാധിക്കുന്ന “രാസവസ്തുക്കളുടെ ഒരു കൂട്ടം” അടങ്ങിയിട്ടുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.