ഇൻസ്റ്റാ റീലിനു കീഴിൽ വന്ന മോശം
കമന്റുകളെ തുടർന്ന് ഉജ്ജയിനിൽ നിന്നുളള ക്വീർ ആർട്ടിസ്റ്റിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു.
മരണത്തെ സംബന്ധിച്ച വാർത്തകൾക്ക് കീഴിലും LGBTQA+ നു എതിരായുള്ള വിദ്വേഷ പ്രചാരണങ്ങൾ നടക്കുകയാണ്.
മേക്കപ്പ് ആർട്ടിസ്റ്റായ പ്രാംഷു (16) ആണ് തന്റെ ഇൻസ്റ്റഗ്രാം റീൽസിന് താഴെ വന്ന ഹീനമായ കമന്റുകളെ തുടർന്ന് ജീവനൊടുക്കിയത്.
ദീപാവലി ദിനത്തിൽ സാരിയുടുത്ത് ഒരു ഇൻസ്റ്റാഗ്രാം ട്രാൻസിഷൻ റീൽ പ്രാംഷു പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെയാണ് അതിവേഗം വിദ്വേഷ കമ്മന്റുകൾ നിറഞ്ഞ്.
ഒരു മരണത്തിൽ പോലും സന്തോഷം കാണുന്ന വ്യക്തികൾ ഉണ്ടെന്നുള്ളതും ഇപ്പോഴും ക്വീർ വ്യക്തിത്വങ്ങളോടുള്ള നമ്മുടെ സമൂഹത്തിലെ പലരുടെയും കാഴ്ചപ്പാടുകൾ മാറിയിട്ടില്ലെന്നതും വേദനിപ്പിക്കുന്നതാണ്.
ക്വീർ ഐഡൻറിറ്റിയെ “ആണും പെണ്ണും കെട്ടത്” എന്നു പറഞ്ഞ് ആഘോഷിക്കുന്ന പലരും ഓരോ ക്വീർ മനുഷ്യനും കടന്നുപോകുന്ന മാനസിക പിരിമുറുക്കങ്ങളെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തവരാണ്.
സഹജീവി സ്നേഹവും അല്പം മനുഷ്യത്വവും ഉണ്ടെങ്കിൽ ‘ആയിരിക്കാൻ ഇഷ്ടപ്പെടുന്ന വിധം’ ഓരോ മനുഷ്യനെയും അംഗീകരിക്കാൻ കഴിയുമെന്നതിൽ സംശയമില്ല.
ശാരീരികപരമായ ‘പൂർണതാ സങ്കൽപ്പങ്ങളെ’ ഉടച്ചു കളയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഞാൻ ഇങ്ങനെയാണ് എന്ന് പറഞ്ഞു മുന്നോട്ട് വരുന്ന മനുഷ്യരെ വേട്ടയാടാതിരിക്കേണ്ടതുണ്ട്.
ജീവിക്കാനുള്ള ഓരോ മനുഷ്യന്റെയും അവകാശത്തെ കവർന്നെടുക്കാതിരിക്കേണ്ടതുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം