കൊല്ലം: ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് ബാലാവകാശ കമ്മീഷൻ. എല്ലാ മേഖലയിലും അന്വേഷണം നടക്കുന്നുണ്ട്. ശുഭകരമായ വാർത്ത വരുമെന്ന് പ്രതീക്ഷിക്കാം. കുട്ടിയെ കണ്ടെത്താൻ വൈകുന്നതിൽ ആശങ്കയുണ്ടെന്നും കൂടുതൽ വിവിരങ്ങൾ പുറത്തുവിടാനാകില്ലെന്നും ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.
സംഭവത്തിൽ അന്വേഷണം നടന്നു കൊണ്ടിരിക്കുയാണെന്ന് ഐജി സ്പർജൻ കുമാർ വ്യക്തമാക്കി. നിലവിൽ വളരെ കുറവ് വിവരങ്ങൾ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാഹനത്തിന്റെ നമ്പർ ലഭിച്ചിട്ടുണ്ടെങ്കിലും അതിൽ ഒന്ന് വ്യാജമാണെന്നും ഐ ജി പറഞ്ഞു. എത്രയും വേഗം കുട്ടിയെ കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഐജി സ്പർജൻ കുമാർ കൂട്ടിച്ചേർത്തു. ഡി ഐ ജി നിശാന്തിനി ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഇപ്പോഴും കൊല്ലത്ത് തുടരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു