മസ്കത്ത്: ഒമാനിലെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നായ റുസ്താഖിലെ വാദിഹൊക്കയിനിൽ കർണാടക സ്വദേശി മുങ്ങിമരിച്ചു. ചിക്ക്മംഗളൂരുവിലെ സന്തേശ സതീഷ (28) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. കൂട്ടുകാരുമൊത്ത് വാദിഹൊക്കയിനിൽ എത്തിയ ഇദ്ദേഹം അപകടത്തിൽപ്പെടുകയായിരുന്നു. ജോയ് ആലുക്കാസ് ജ്വല്ലറിയുടെ മസ്കത്ത് റൂവി ബ്രാഞ്ചിലെ സെയിൽസ് എക്സിക്യൂട്ടീവ് ആണ്. റുസ്താഖ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു