കൊല്ലം: ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കൾക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് വീണ്ടും ഫോൺകോൾ. പത്ത് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു സ്ത്രീയാണ് വിളിച്ചത്.
കുട്ടി സുരക്ഷിതയാണെന്നും രാവിലെ പത്ത് മണിക്ക് കുട്ടിയെ കൈമാറാനാണ് തങ്ങളുടെ ബോസ് പറഞ്ഞതെന്നും സ്ത്രീ ഫോൺകോളിൽ പറഞ്ഞു. അതേസമയം, വിളിച്ചത് കുട്ടിയെ തട്ടിക്കൊണ്ടുപോയവർ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
കുട്ടിയെ] തട്ടിക്കൊണ്ടുപോയതായ വാഹനത്തിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച മൊബൈൽ നമ്പറിന്റെ ഉടമയെയും കണ്ടെത്തി. എന്നാൽ ഇരുവരും തന്നെയാണോയെന്ന വാഹനവും ഫോൺനമ്പറും ഉപയോഗിച്ചത് എന്ന കാര്യത്തിൽ ഇതുവരേയും സ്ഥിരീകരണമില്ല.
ഇന്ന് വൈകിട്ട് 4.45 ഓടെയാണ് കൊല്ലം ഓയൂരിൽ സഹോദരനൊപ്പം ട്യൂഷൻ ക്ലാസിനായി പോയ ആറുവയസുകാരിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് സംഘമെത്തിയത്.
കുട്ടികളുടെ അടുത്ത് നിർത്തിയ വാഹനത്തിൽ നിന്നും ഇവർക്കുനേരെ കാറിലെത്തിയവർ ഒരു കടലാസ് നീട്ടി. ഇതിനിടെ പെൺകുട്ടിയെ ബലമായി കാറിലേക്ക് കയറ്റിക്കൊണ്ടുപോയി എന്നാണ് സഹോദരന്റെ മൊഴി. കുട്ടിയെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്ന അമയിസ് കാറിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള വാഹനത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു