കൊല്ലം: കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്.
ഓയൂർ കാറ്റാടിമുക്കിൽ വെച്ച് കാറിലെത്തിയ സംഘം കുട്ടിയെ തട്ടികൊണ്ട് പോവുകയായിരുന്നു. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് സംഘമെത്തിയത്. കുട്ടിയുടെ ചേട്ടൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴാണ് സംഭവം.
കാറില്‍ നാല് പേരുണ്ടായിരുന്നുവെന്നും അവളെ പിടിച്ച് വലിച്ചു കൊണ്ടുപോവുകയായിരുന്നു എന്നുമാണ് ഒപ്പമുണ്ടായിരുന്ന സഹോദരന് പറയുന്നത്. മൂന്ന് ആണുങ്ങളും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നതെന്നും സഹോദരന് പറയുന്നു. സംഭവത്തില്‍ കുട്ടിയുടെ സഹോദരനും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. എല്ലാ പൊലീസ് സ്റ്റേഷനിലും വിവരം നൽകിയെന്ന് റൂറൽ എസ്പി അറിയിച്ചു. സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു