മലപ്പുറം: നവകേരള സദസ്സില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് എ പി മൊയ്തീന് സസ്‌പെന്‍ഷന്‍. സംഘടനാവിരുദ്ധമായി പ്രവര്‍ത്തിക്കുകയും പാര്‍ട്ടിയ്ക്ക് അവമതിപ്പുണ്ടാക്കും ചെയ്തു എന്ന കാരണം നിരത്തിയാണ് കോണ്‍ഗ്രസ് മൊയ്തീനിനെ സസ്‌പെന്‍ഡ് ചെയ്തത്. മുന്‍ ഡി.സി.സി അംഗം കൂടിയായ മൊയ്തീനിന് താത്കാലികമായി പ്രാഥമിക അംഗത്വം നഷ്ടമായി.
പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ തുടര്‍ന്നും നടപടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. മലപ്പുറം ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ് ജോയിയാണ് മൊയ്തീന് സസ്‌പെന്‍ഷന്‍ നല്‍കിയത്. തിരൂരില്‍ നടന്ന പ്രഭാത യോഗത്തിലാണ് മൊയ്തീന്‍ പങ്കെടുത്തത്.
നവ കേരള സദസ്സില്‍ പങ്കെടുത്ത മറ്റ് കോണ്‍ഗ്രസ്-ലീഗ് നേതാക്കളെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തംഗവും മുന്‍ പെരുവയല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റുമായ എന്‍ അബൂബക്കര്‍, താമരശേരിയില്‍ നവ കേരള സദസ്സില്‍ പങ്കെടുത്ത മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളായ കൊടുവള്ളി മണ്ഡലം സെക്രട്ടറി യുകെ ഹുസൈന്‍, മൊയ്തു മുട്ടായി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു