അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് പുഷ്പ. ആദ്യ ഭാഗം രാജ്യമെമ്പാടും ചര്‍ച്ചയാക്കപ്പെടുകയും സിനിമയിലെ അഭിനയത്തിന് അല്ലുവിന് നാഷണല്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്തിരുന്നു. അല്ലു അര്‍ജുനൊപ്പം ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. എന്നാല്‍ പുഷ്പ 2 വിലെ അല്ലു അര്‍ജുന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്.
തന്നെ പാന്‍- ഇന്ത്യന്‍ താരമെന്ന ലേബലില്‍ പ്രതിഷ്ഠിച്ച പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ 125 കോടി ആകും അല്ലു അര്‍ജുന്‍ പ്രതിഫലമായി വാങ്ങിക്കുക എന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ തനിക്ക് സിനിമില്‍ പ്രതിഫലം വേണ്ടെന്ന് അല്ലു പറഞ്ഞുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പകരം മറ്റൊരു ഡിമാന്റാണ് താരം മുന്നോട്ട് വച്ചെതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുഷ്പ 2വിന്റെ റിലിസിന് ശേഷം നിര്‍മാതാക്കള്‍ക്ക് ലഭിക്കുന്ന ലഭത്തില്‍ 33 ശതമാനം തനിക്ക് നല്‍കണമെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. അതായത് 1000കോടി പുഷ്പ 2വിന് ലഭിക്കുക ആണെങ്കില്‍ 330കോടിയോളം രൂപ നടന് നല്‍കേണ്ടി വരും. ഇക്കാര്യം നിര്‍മാതാക്കളായ മൈത്രി മൂവീസ് സമ്മതിച്ചോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. 500കോടിയാണ് പുഷ്പയുടെ ബജറ്റ് എന്നാണ് വിവരം. ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ റിലീസ് അടുത്ത വര്‍ഷം ഓഗസ്റ്റില്‍ ആണ് തീരുമാനിച്ചിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു