ഷാർജ: യു.എ.ഇയും ഇന്ത്യയും, വിശിഷ്യാ കേരളവും തമ്മിൽ നൂറ്റാണ്ടുകളുടെ വ്യാപാര സാംസ്കാരിക ബന്ധം നിലനിൽക്കുന്നതായി ഇമാറാത്തി കവയിത്രി ഹംദ അൽ മുഹൈറി. യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഷാർജ കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘അറബി മലയാളം’ ഇന്തോ- അറബ് കൾചറൽ സെമിനാറിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ. നസ്റുദ്ദീൻ മണ്ണാർക്കാട് വിഷയാവതരണം നടത്തി.
യു.എ.ഇ കെ.എം.സി.സി ട്രഷറർ നിസാർ തളങ്കര, ഷാർജ കെ.എം.സി.സി പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി, മാധ്യമ പ്രവർത്തകരായ എം.സി.എ. നാസർ, ഇസ്മായിൽ മേലടി, അബ്ദുല്ല മല്ലിശ്ശേരി, എ.സി. ഇഖ്ബാൽ, ശഹീർ ശ്രീകണ്ഠാപുരം, ഫാറൂഖ് പുറത്തീൽ, മുഹമ്മദ് മട്ടുമ്മൽ, ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി ടി.വി.നസീർ, മുജീബ് തൃക്കണ്ണാപുരം, ഫെബിന, ടി.കെ അബ്ദുൽ ഹമീദ്, ഫസൽ തലശ്ശേരി, സബീന ഇഖ്ബാൽ, ജാസ്മിൻ സമീർ, ശംശീറ ശമീം, സമീറ മുസ്താഖ്, ഹുസ്ന അലി, ഫാത്തിമത്തുൽ ശിഫ, സഹർ അഹമ്മദ്, ഷസ ജമാൽ പരിപാടിയിൽ സംസാരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു