റാസല്‍ഖൈമ: കേസ് അന്വേഷണത്തിനും രക്ഷാ പ്രവര്‍ത്തനത്തിനും ഉപയോഗിക്കുന്ന, നൂതന സാങ്കേതിക വിദ്യകള്‍ സംവിധാനിച്ച വാഹനം സ്വന്തമാക്കി റാക് ആഭ്യന്തര മന്ത്രാലയം.
സെര്‍ച്ച് ആൻഡ് റസ്ക്യൂ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത്തില്‍ ഫലം ലഭിക്കാൻ ആധുനിക സ്മാര്‍ട്ട് സ്പെസിഫിക്കേഷനുകളിലുള്ള വാഹനം സഹായിക്കുമെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി പറഞ്ഞു. മലവെള്ളപ്പാച്ചിൽ അടക്കമുള്ള പ്രകൃതിക്ഷോഭങ്ങളുടെ അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് മികച്ച സേവനം നല്കാന് പുതിയ വാഹനത്തിന് കഴിയും.
വെള്ളപ്പൊക്കങ്ങളില്പ്പെടുന്ന വാഹനങ്ങളെ രക്ഷിച്ചെടുക്കാനും പര്‍വത-മരുഭൂമി-താഴ്വാര പ്രദേശങ്ങളില്‍ തിരച്ചില്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കാനും വാഹനത്തിലുള്ള സംവിധാനങ്ങള്‍ സഹായിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. വിവിധ വകുപ്പ് മേധാവികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ സ്മാര്‍ട്ട് വാഹനം റാക് പൊലീസ് മേധാവി അലി അബ്ദുല്ല പൊലീസ് പട്രോള്‍ വകുപ്പിന് കൈമാറി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു