2023ലെ ബുക്കര്‍ പുരസ്കാരം ഐറിഷ് സാഹിത്യകാരന് പോള്‍ ലിഞ്ചിന്റെ ‘പ്രൊഫെറ്റ് സോങ്’ എന്ന നോവലിന് ലഭിച്ചു. ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച 6 പുസ്തകങ്ങളില്‍ നിന്നാണ് പോള്‍ ലിഞ്ചിന്റെ ഡിസ്റ്റോപിയന്‍ നോവല്‍ പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. 46കാരനായ പോള്‍ ലിഞ്ചിന്റെ അഞ്ചാമത്തെ കൃതിയാണ് ‘പ്രോഫറ്റ് സോങ്’.
read also കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രി കരുതല്‍ തടങ്കലിലാക്കും, അയ്യപ്പന്മാര് സൂക്ഷിക്കണം; വിഡി സതീശന്
തന്റെ രാജ്യത്തേക്ക് പുരസ്കാരം തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞത് അഭിമാനം. ഡബ്ലിനില്‍ ഉണ്ടായ കലാപങ്ങള്‍ ആശങ്കയും അമ്പരപ്പും ഉണ്ടാക്കി. എന്നാല്‍ ഈ അടുത്ത കാലത്തുണ്ടായ ആഭ്യന്തര കലാപവുമായി നോവലിന് ബന്ധമില്ല. 18 മാസം മുന്‍പ് പുസ്തകം എഴുതിതീര്‍ത്തതാണെന്നും പോള്‍ ലിഞ്ച് പറഞ്ഞു.റെഡ് സ്കൈ ഇന്‍ മോര്‍ണിംഗ്, ദ ബ്ലാക്ക് സ്നോ, ഗ്രേസ്, ബിയോണ്ട് ദ സീ, എന്നിവയാണ് ലൈക്കിന്റെ മറ്റ് നോവലുകള്‍.
അയര്‍ലണ്ടില്‍ പ്രചാരത്തിലുള്ള ‘സണ്‍ഡേ ട്രിബ്യൂണ്‍’ എന്ന ദിനപത്രത്തിന്റെ മുഖ്യ ചലച്ചിത്ര നിരൂപകനായിരുന്ന പോള്‍ ലിഞ്ച്.ഐറിസ് മര്‍ഡോക്ക്, ജോണ്‍ ബാന്വില്, റോഡി ഡോയല്‍, ആനി എന്റൈറ്റ് എന്നിവര്‍ക്ക് ശേഷം ബുക്കര്‍ പുരസ്കാരം നേടുന്ന അഞ്ചാമത്തെ ഐറിഷ് എഴുത്തുകാരനാണ് പോള്‍ ലിഞ്ച്.
ബുക്കര്‍ സമ്മാനം നേടുന്ന അഞ്ചാമത്തെ ഐറിഷ് എഴുത്തുകാരനാണ് പോള്‍ ലിഞ്ച്. രാജ്യം സമഗ്രാധിപത്യത്തിലേക്കും കലാപങ്ങളിലേക്കും കൂപ്പുകുത്തുമ്പോള്‍ ഒരു കുടംബം നേരിടുന്ന പ്രശ്നങ്ങളാണ് നോവലിന്റെ ഇതിവൃത്തം. വികാരനിര്‍ഭരമായ കഥപറച്ചിലും ശക്തമായ ഭാഷയുമാണ് ലിഞ്ചിനെ പുരസ്കാരത്തിനര്‍ഹനാക്കിയത്. സിറിയന്‍ യുദ്ധവും അഭയാര്‍ഥി പ്രശ്നവുമാണ് എഴുത്തിന് പ്രേരണയായതെന്ന് പോള്‍ ലിഞ്ച് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു