ന്യൂഡല്‍ഹി: അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതും പ്രവര്‍ത്തന ചെലവ് ഉയര്‍ന്നതും മൂലം ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി ഇന്ത്യയില്‍ കാറിന്റെ വില കൂട്ടി. ജനുവരി മുതല്‍ കാറിന്റെ വിലയില്‍ രണ്ടു ശതമാനത്തിന്റെ വരെ വര്‍ധനയാണ് കമ്പനി വരുത്തിയത്.
അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതും പ്രവര്‍ത്തന ചെലവ് ഉയര്‍ന്നതുമാണ് വില കൂട്ടാന്‍ കാരണമെന്നും കമ്പനി വ്യക്തമാക്കി. ജനുവരി ഒന്നുമുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വരും. എല്ലാ മോഡലുകള്‍ക്കും വില വര്‍ധന ബാധകമാകുമെന്നും ഓഡി ഇന്ത്യയുടെ പ്രസ്താവനയില്‍ പറയുന്നു.
കമ്പനിയുടെ സുസ്ഥിര വളര്‍ച്ച ഉറപ്പാക്കാനാണ് വര്‍ധന വരുത്തിയത്. ഉപഭോക്താക്കളെ കാര്യമായി ബാധിക്കാത്ത വിധമാണ് വില വര്‍ധനയ്ക്ക് തീരുമാനിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയില്‍ 42.77 ലക്ഷം മുതല്‍ 2.22 കോടി രൂപ വരെ വില വരുന്ന വിവിധ മോഡലുകളാണ് ഇന്ത്യയില്‍ ഓഡി വില്‍ക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു