ഗാസാസിറ്റി: വടക്കൻ ഗാസയുടെ ചുമതലയുണ്ടായിരുന്ന ബ്രിഗേഡ് കമാൻഡർ അഹമ്മദ് അൽ ഖണ്ടൂറും സൈന്യത്തിലെ മൂന്ന് ഉന്നതനേതാക്കളും ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു. ഞായറാഴ്ചയാണ് ഹമാസ് വിവരം പുറത്തുവിട്ടത്. ഇവർ എന്നു കൊല്ലപ്പെട്ടുവെന്ന കാര്യം വ്യക്തമല്ല. ഹമാസിന്റെ സായുധവിഭാഗമായ അൽ ഖസ്സാമിന്റെ റോക്കറ്റ് യൂണിറ്റ് മേധാവി അയ്മൻ സിയ്യാമാണ് കൊല്ലപ്പെട്ട കമാൻഡർമാരിലൊരാൾ.
ഏഴാഴ്ചയായിത്തുടരുന്ന യുദ്ധത്തിൽ കൊല്ലപ്പെടുന്ന ഹമാസ് നേതാക്കളിൽ ഏറ്റവും ഉന്നതനാണ് അഹമ്മദ്. ഹമാസിന്റെ ഷൂറ സമിതി മുൻ അംഗവും പൊളിറ്റ് ബ്യൂറോ അംഗവുമാണ്. 2002 മുതൽ ഇസ്രയേൽ നടത്തിയ മൂന്നു വധശ്രമങ്ങളെ അഹമ്മദ് അതിജീവിച്ചിരുന്നു. അബു അനസ് എന്നപേരിലറിയപ്പെട്ടിരുന്ന ഇയാളെ 2017-ൽ യു.എസ്. ആഗോളഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇയാൾക്കുമേൽ സാമ്പത്തിക ഉപരോധവും ഏർപ്പെടുത്തി.
2006-ൽ കെറെം ശാലോം അതിർത്തിയിലെ ഇസ്രയേൽ സൈനികപോസ്റ്റ് ആക്രമണത്തിന്റെ സൂത്രധാരൻ ഇയാളാണെന്ന് പറയപ്പെടുന്നു. അതിൽ രണ്ട് ഇസ്രയേൽ പട്ടാളക്കാർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു