ഷാർജ: സാമൂഹിക ശാക്തീകരണവും ബഹുസ്വര മൂല്യങ്ങളുടെ സംരക്ഷണവും ആത്മീയ സംസ്കരണവുമാണ് പുതിയ കാലം തേടുന്നതെന്നും അതിന് മതപണ്ഡിതരുടെയും കടമേരി റഹ്മാനിയ്യ അടക്കമുള്ള ഇസ്ലാമിക സ്ഥാപനങ്ങളുടെയും സംഭാവനകൾ വിലപ്പെട്ടതാണെന്നും റഹ്മാനിയ്യ അജ്മാൻ ചാപ്റ്റർ പ്രസിഡന്റ് നെസ്റ്റോ സിദ്ദീഖ് അഭിപ്രായപ്പെട്ടു.
റഹ്മാനിയ്യ സെക്രട്ടറി കടമേരി ഖാദി ചിറക്കൽ ഹമീദ് മുസ്ലിയാർക്ക് റഹ്മാനിയ്യ അജ്മാൻ ചാപ്റ്റർ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാർജ നെസ്റ്റോ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ റഹ്മാനിയ്യ ജി.സി.സി ഓർഗനൈസിങ് സെക്രട്ടറി ഇബ്രാഹീം മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു.
അൽ ഹാഫിള് അബ്ദുൽ ഹലീം ഉദ്ഘാടനം ചെയ്തു. മിർഷാദ് യമാനി ചാലിയം കോട്ടുമല ബാപ്പു മുസ്ലിയാർ അനുസ്മരണ പ്രഭാഷണം നടത്തി. ഹമീദ് മുസ്ലിയാർക്കുള്ള ഉപഹാരം നെസ്റ്റോ സിദ്ദീഖ് കൈമാറി.
യു.ടി.കെ മൊയ്തു ഹാജി, സത്താർ, ജുനൈദ് റഹ്മാനി, എം.എ. സലാം റഹ്മാനി എന്നിവർ സംസാരിച്ചു. കെ.ടി റഷീദ് റഹ്മാനി സ്വാഗതവും സി.കെ. അൻവർ നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു