കോഴിക്കോട്: പാര്‍ട്ടിയുടെയും മുന്നണിയുടെയും തീരുമാനത്തിന് വിരുദ്ധമായി നവ കേരള സദസില്‍ പങ്കെടുത്ത് പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയെടുത്ത് കോണ്‍ഗ്രസും മുസ്ലിം ലീഗും. പാര്‍ട്ടി അച്ചടക്കം ലംഘിച്ച എന്‍ അബൂബക്കറിനെ (പെരുവയല്‍) കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ അറിയിച്ചു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ് എൻ അബൂബക്കർ. ഇദ്ദേഹത്തെ കൂടാതെ രണ്ട് ലീഗ് നേതാക്കൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.
കൊടുവള്ളി നിയോജകമണ്ഡലം സെക്രട്ടറി യു.കെ ഹുസൈൻ, കട്ടിപ്പാറ പഞ്ചായത്ത് പഴവണ വാർഡ് പ്രസിഡന്റ് മൊയ്തു മിട്ടായി എന്നിവരെയാണ് മുസ്‌ലിം ലീഗിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ലീഗ് സംസ്ഥാന സമിതിയാണ് നടപടി അറിയിച്ചത്.
നവകേരളാ സദസ് ബഹിഷ്‌കരിക്കണമെന്നും നേതാക്കളാരും പങ്കെടുക്കരുതെന്നും നേരത്തെ യുഡിഎഫ് നേതൃത്വം നിർദേശം നൽകിയിരുന്നു. എന്നാൽ വിലക്ക് ലംഘിച്ച് ഇവർ മൂന്നു പേരും പങ്കെടുക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു