ഷെന്‍സാന്‍: ഏഷ്യന്‍ ഗെയിംസ് സുവര്‍ണ ജേതാക്കളായ ഇന്ത്യയുടെ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് ടീം സാത്വിക് സായ്രാജ് റാന്‍കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യത്തിനു ചൈന മാസ്റ്റേഴ്സ് സൂപ്പര്‍ 750 ബാഡ്മിന്റണ്‍ ഫൈനലില്‍ തോല്‍വി. ലോക അഞ്ചാം നമ്പര്‍ സഖ്യമായ സാത്വിക്- ചിരാഗ്, ചൈനയുടെ തന്നെ ലോക ഒന്നാം നമ്പര്‍ സഖ്യം ലിയാങ് വി കെങ്- വാങ് ചാങ് സഖ്യത്തോടാണ് പരാജയം ഏറ്റുവാങ്ങിയത്.
മൂന്ന് സെറ്റ് നീണ്ട പോരില്‍ ഇന്ത്യന്‍ സഖ്യം രണ്ടാം സെറ്റ് നേടി തിരിച്ചു വന്നിരുന്നു. എന്നാല്‍ ഒന്നാം സെറ്റും മൂന്നാം സെറ്റും സ്വന്തമാക്കി ചൈനീസ് സഖ്യം ആധിപത്യം സ്ഥാപിച്ചു. ഇന്ത്യന്‍ സഖ്യം പൊരുതി വീഴുകയായിരുന്നു. സ്കോര്‍: 10-21, 21-18, 19-21. ഒരു മണിക്കൂറും ഒന്‍പത് മിനിറ്റും മത്സരം നീണ്ടു.
ഇന്ത്യന്‍ സഖ്യം ഈ വര്‍ഷം മികച്ച ഫോമിലാണ് കളിക്കുന്നത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ഇന്തോനേഷ്യ സൂപ്പര്‍ 1000, കൊറിയ സൂപ്പര്‍ 500, സ്വിസ് സൂപ്പര്‍ 300 പോരാട്ടങ്ങളില്‍ സഖ്യം ഇത്തവണ കിരീടം സ്വന്തമാക്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു