റിയാദ്: മരുഭൂമിയിൽ ഒറ്റപ്പെട്ടുകഴിയുന്ന ആട്ടിടയന്മാർക്കും ഒട്ടകങ്ങളെ മേയ്ക്കുന്നവർക്കും കൃഷിത്തൊഴിലാളികൾക്കും പുതപ്പുകൾ വിതരണം ചെയ്തു. തണുപ്പുകാലത്തിന് തുടക്കമായതോടെയാണിത്. റിയാദ് നഗരത്തിൽനിന്ന് 70 കിലോമീറ്റർ അകലെ മരുഭൂമിയിലാണ് പുതപ്പുകൾ വിതരണം ചെയ്തത്. ‘മരുഭൂമിയിൽ നന്മ തേടി’ എന്ന വാട്സ്ആപ് ഗ്രൂപ് അംഗങ്ങളുടെ നേതൃത്വത്തിൽ തുടർച്ചയായ മൂന്നാം വർഷമാണ് വിതരണം നടക്കുന്നത്.
വെള്ളിയാഴ്ച രാവിലെ നടന്ന വിതരണത്തിൽ സുലൈമാൻ വിഴിഞ്ഞം, സിദ്ദിഖ് നെടുങ്ങോട്ടൂർ, സുഹൈൽ കൂടാളി, ഷൈജു പച്ച, സമീർ, നിഖില സമീർ, ഷമീർ കല്ലിങ്ങൽ, ഷഫീഖ്, സലിം പുളിക്കൽ, ഗോപൻ എസ്. കൊല്ലം, എൽദോ, അൻവർ, അനസ് തുടങ്ങിയവർ പങ്കെടുത്തു. വരും വെള്ളിയാഴ്ചകളിലും പുതപ്പുകൾ വിതരണം ചെയ്യുമെന്നും ഈ സംരംഭത്തിലേക്ക് ബ്ലാങ്കറ്റുകളോ ജാക്കറ്റുകളോ (പഴയതും പുതിയതും) നൽകാൻ താൽപര്യമുള്ളവർ 0508004283 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു