റിയാദ്: മമ്പാട് എം.ഇ.എസ് കോളജ് അലുംനി റിയാദ് ചാപ്റ്റർ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച് റിയാദിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ‘ഗ്രാൻഡ് ക്വിസ്’ ഡിസംബർ ഒന്നിന് നടക്കും. ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിലെ ഓഡിറ്റോറിയത്തിലാണ് മത്സരം. 1947 മുതല്‍ 1970 വരെയുള്ള ഇന്ത്യന്‍ ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് മത്സരം.
റിയാദിലെ എല്ലാ ഇന്ത്യന്‍ സ്കൂളുകളിലേയും എട്ട് മുതല്‍ 12 വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. രജിസ്ട്രേഷൻ ആരംഭിച്ചു. വിജയികള്‍ക്ക് 750, 500, 250 സൗദി റിയാൽ കാഷ് പ്രൈസ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് നൽകും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാർഥികള്‍ https://forms.gle/wSpsHikrr6poU5Ja6 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0532380141, 0508385294, 0538695260 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു