ദുബൈ: യു.എ.ഇയിലെ തൃശൂർ എൻജിനീയറിങ് കോളജ് പൂർവ വിദ്യാർഥി കൂട്ടായ്മയായ ‘ട്രെയ്സി’ന്റെ ആഭിമുഖ്യത്തിൽ ‘ട്രെയ്സ് പ്രോ ലീഗ് സീസൺ -4’ ക്രിക്കറ്റ് ടൂർണമെന്റ് ഡിസംബർ മൂന്നിന് വിഷൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിക്കും. ദക്ഷിണേന്ത്യയിലെ മികച്ച 16 എൻജിനീയറിങ് കോളജ് അലുമ്നി ടീമുകൾ ടൂർണമെന്റിൽ മാറ്റുരക്കുമെന്ന് ‘ട്രെയ്സ്’ പ്രസിഡന്റ് അഷ്റഫും ഭാരവാഹികളും വാർത്തസമ്മേളനത്തിൽ അറിയിച്ചു. ടൂർണമെന്റിന്റെ ജഴ്സി പ്രകാശനം കലന്തൂർ ഗ്രൂപ് സി.ഇ.ഒ കലന്തൂർ നിർവഹിച്ചു. 41 മാച്ചുകൾ അടങ്ങിയ ടി.പി.എൽ സീസൺ-4 ജനുവരി നാലിന് നടക്കുന്ന ഫൈനലോടെയാണ് സമാപിക്കുകയെന്നും എല്ലാ ക്രിക്കറ്റ് പ്രേമികളെയും മത്സരം വീക്ഷിക്കുന്നതായി സ്വാഗതം ചെയ്യുന്നതായും ടൂർണമെന്റ് ചെയർമാൻ ജിയാഷ് പറഞ്ഞു.
യു.എ.ഇയിൽ ആദ്യമായി എൻജിനീയേഴ്സ് ടി10 മാസ്റ്റേഴ്സ് ലീഗ് ക്രിക്കറ്റും ഇത്തവണ ടി.പി.എല്ലിന്റെ ഭാഗമായി നടത്തപ്പെടുന്നുണ്ട്. ട്രോഫികൾ, ക്രിക്കറ്റ്ബാറ്റുകൾ തുടങ്ങി നിരവധി സമ്മാനങ്ങളാണ് ഓരോമത്സരത്തിലും മികച്ച കളിക്കാർക്ക് ഒരുക്കിയിട്ടുള്ളതെന്ന് ‘ട്രെയ്സ്’ സെക്രട്ടറി സൂരജ്കുമാർ അറിയിച്ചു. ‘ട്രെയ്സ്’ ഭാരവാഹികളായ സഹീദ് കടവിൽ, മാണിക്കത്ത് നരേന്ദ്രൻ, വിനിൽ, അൻവർ റഹ്മാൻ, ലിജോ ജോർജ്, പ്രശാന്ത് രവീന്ദ്രൻ, മനോജ്കുമാർ, രത്നസിംഹൻ, അഭീഷ്, റിജാസ് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു