ഉമ്മുൽഖുവൈൻ: ആറ്റിങ്ങൽ കെയർ യു.എ.ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സസ്നേഹം-2023 മെറിറ്റ് ഫെസ്റ്റ് ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്നു. ആറ്റിങ്ങൽ ലോക്സഭ മണ്ഡല പരിധിയിൽനിന്ന് യു.എ.ഇയുടെ വിവിധ എമിറേറ്റുകളിലുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. മുനീർ അൽ വഫയുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു.
സാമൂഹിക സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സജാദ് നാട്ടിക, വിദ്യാധരൻ എരുത്തിനാട് എന്നിവരെ ആദരിച്ചു. ആറ്റിങ്ങൽ കെയർ ചെയർമാൻ ഷാജി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ് ബിനു പിള്ള സ്വാഗതം പറഞ്ഞു. ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് മൊയ്തീൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, മുൻ പ്രസിഡന്റും ഇൻകാസ് ഗ്ലോബൽ കൺവീനറുമായ ഇ.പി. ജോൺസൻ, ആറ്റിങ്ങൽ കെയർ ജോ. സെക്രട്ടറി അനസ് ഇടവ, ട്രഷറർ സജീർ സീമന്തപുരം, അഡ്വൈസറി ബോർഡ് അംഗങ്ങളായ നൗഷാദ് അഴൂർ, അൻസാർ കിളിമാനൂർ, നവാസ് തേക്കട, കോഓഡിനേറ്റർ ജോയ് രാമചന്ദ്രൻ, മോട്ടിവേഷൻ സ്പീക്കർ മുനീർ അൽ വഫ, ഗ്ലോബൽ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഫരീദ് എന്നിവർ ആശംസ നേർന്നു.
ആറ്റിങ്ങൽ കെയർ ഇവന്റ് കോഓഡിനേറ്റർ കുഞ്ഞുമോൻ, ബിജോയ്, ഫാമി പാലച്ചിറ, നിസ്സാം കിളിമാനൂർ, സുരേഷ് വേങ്ങോട്, ഷംനാദ്, സലീം കല്ലറ, അജി കേശവപുരം, നൗഷാദ് അഴൂർ, ശ്രീകുമാർ കല്ലൂർക്കോണം തുടങ്ങിയവർ ഈ പരിപാടിക്ക് നേതൃത്വം നൽകി. പിന്നണി ഗായകൻ അൻസാർ ഇസ്മായിൽ, പാർഥിപ് എന്നിവരുടെ കലാപരിപാടികളും സ്റ്റേജ് മ്യൂസിക്കൽ ഷോയും അരങ്ങേറി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു