ഹൈദരാബാദ്: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് ബി.ആർ.എസ് നേതാവ് കെ.ടി. രാമറാവുവിന് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാമറാവു ഹൈദരാബാദിലെ സർക്കാർ കേന്ദ്രം സന്ദർശിച്ചുവെന്നും അവിടം രാഷ്ട്രീയ പ്രവർത്തനത്തിനുള്ള വേദിയാക്കി മാറ്റിയെന്നും ആരോപിച്ച് കോൺഗ്രസ് ആണ് പരാതിനൽകിയത്. തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ രാമറാവുവിൽ നിന്ന് വിശദീകരണം തേടുകയായിരുന്നു. ഞായറാഴ്ച മൂന്ന് മണിക്ക് വിശദീകരണം നൽകാനാണ് നോട്ടീസ് അയച്ചത്.
നവംബർ 21ന് കോൺഗ്രസ് എം.പി രൺദീപ് സിങ് സുർജേവാലയാണ് പരാതി നൽകിയത്. ബി.ആർ.എസിന്റെ താരപരിവേഷമുള്ള നേതാവാണ് രാമറാവു.
തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള സന്ദർശനങ്ങൾ മന്ത്രിമാർ മാറ്റിവെക്കണമെന്നാണ് ചട്ടം. നിയമസഭ തെരഞ്ഞെടുപ്പിൽ രാമറാവു മത്സരിക്കുന്നുമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു