കൊച്ചി: കുസാറ്റ് അപകടത്തിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്. ഗുരുതരമായി പരുക്കേറ്റവരെ ആസ്റ്ററിലേക്ക് മാറ്റും.
പരുക്കേറ്റ 46 വിദ്യാർത്ഥികളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 15 പേർ വാർഡിലാണ്. പരുക്കേറ്റ 15 പേരെ കിൻഡർ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല. മെഡിക്കൽ കോളജുകളിലും സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ ടീം സജ്ജമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
അപകടത്തെ തുടര്‍ന്ന് 46 പേരെയാണ് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്. 15 പേരെ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ബാക്കിയുള്ളവര്‍ക്ക് കാര്യമായ പരിക്കില്ല. സ്വകാര്യ ആശുപത്രിയില്‍ 15 പേരുണ്ട്. അവരുടെ പരിക്കും ഗുരുതരമല്ലെന്നാണ് ജില്ലാ കളക്ടര്‍ നല്‍കുന്ന വിവരം.
എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരു ഗെയ്റ്റ് തുറന്നപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
അടിയന്തര മന്ത്രിസഭായോഗം ചേർന്ന് കാബിനറ്റ് അനുശോചനം രേഖപ്പെടുത്തിയതായി മന്ത്രി കെ. രാജൻ പറഞ്ഞു. മന്ത്രിമാരായ പി. രാജീവും ആർ. ബിന്ദുവും കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. വിഷയത്തിൽ കലക്ടറോട് പ്രാഥമിക റിപ്പോർട്ട് തേടി. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ മെഡിക്കൽ കോളജിലെത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു