കൊച്ചി: കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് നാലു വിദ്യാർഥികൾ മരിച്ച സാഹചര്യത്തിൽ നവകേരള സദസ്സ് പരിപാടി വെട്ടിച്ചുരുക്കി മന്ത്രിമാർ കൊച്ചിയിലേക്ക് തിരിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും, വ്യവസായ മന്ത്രി പി. രാജീവുമാണ് കൊച്ചിയിലേക്ക് തിരിച്ചത്. നവകേരള സദസ്സുമായി ബന്ധപ്പെട്ട് മന്ത്രിമാരലെല്ലാം നിലവിൽ കോഴിക്കോടാണ് നിലവിലുള്ളത്.
തങ്ങളുടെ ഓഫീസുകള്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ ഉടനടി നല്‍കിയിട്ടുണ്ടെന്ന് മന്ത്രിമാര്‍ അറിയിച്ചു. സംഗീതനിശയ്ക്കിടെയാണ് കുസാറ്റില്‍ അപകടമുണ്ടായത്. തിക്കിലും തിരക്കിലുംപ്പെട്ട് നാല് പേരാണ് മരിച്ചത്. അമ്പതോളം പേര്‍ക്ക് പരിക്കേറ്റതയാണ് വിവരം. ആശുപത്രിയിലേക്ക് എത്തുമ്പോള്‍ തന്നെ നാലു പേരും മരിച്ചതായാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇവരുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലാണുള്ളത്.
കഴിഞ്ഞ മൂന്നു ദിവസമായി നടക്കുന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം സംഗീത സന്ധ്യ തീരുമാനിച്ചിരുന്നു. ഇത് കേൾക്കാൻ ഓഡിറ്റോറിയത്തിനകത്ത് നിറയെ കുട്ടികളുണ്ടായിരുന്നു. ഇതിനിടെ കനത്ത മഴ പെയ്തതോടെ പുറത്തുണ്ടായിരുന്നവർ കൂടി ഓഡിറ്റോറിയത്തിലെക്ക് തള്ളിക്കയറുകയായിരുന്നു. തിരക്കിനിടെ കുട്ടികൾ ശ്വാസം കിട്ടാതെ തലകറങ്ങി വീഴുകയായിരുന്നു. ഇവർക്കുമുകളിലൂടെ മറ്റു കുട്ടികൾ കയറിയിറങ്ങിയതാണ് മരണത്തിന് കാരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു