കൊച്ചി: കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാർഥികൾ മരിച്ചു. അപകടത്തിൽ 40 ലേറെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ആംബുലൻസുകളിലായി വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മഴ പെയ്തപ്പോൾ വിദ്യാർഥികൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറുന്നതിനിടെയാണ് അപകടമുണ്ടായത്. ടെക് ഫെസ്റ്റിന്റെ ഭാഗമായുള്ള ഗാനമേള നിർത്തിവെച്ചതായി സംഘാടകർ അറിയിച്ചു.
പരിപാടിക്കിടെ ആളുകള്‍ തള്ളിക്കയറിയതാണ് അപകടകാരണം. ക്യാംപിനു പുറത്തു നിന്നുള്ളവരും പരിപാടി കാണാനെത്തിയിരുന്നു. മഴ പെയ്തതോടെ ഇവരെല്ലാവരും പെട്ടെന്ന് ഓഡിറ്റോറിയത്തിലേക്ക് കയറി. 2 ആൺകുട്ടികളും 2 പെൺകുട്ടികളുമാണ് മരിച്ചത്. 4 പേരും ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് തന്നെ മരിച്ചിരുന്നു. മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
ചവിട്ടു കൊണ്ട് താഴെ വീണതാണ് അപകടത്തിന് കാരണമായത്. വിവിധ ആശുപത്രിയിൽ ആയാണ് പരിക്കേറ്റവർ ഉള്ളത്. പലരുടേയും നില അതീവ ഗുരുതരമാണ്. മന്ത്രിമാരായ ആർ ബിന്ദുവും പി രാജീവും കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
2000ത്തിലേറെ കുട്ടികൾ പഠിക്കുന്നതാണ് കുസാറ്റിലെ എഞ്ചിനീയറിങ് കോളേജ്. മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് അവസാന ദിനം ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു