അങ്കമാലി: ഇന്ത്യയിലെ ധവളവിപ്ലവത്തിന്‍റെ പിതാവായ ഡോ. വര്‍ഗീസ് കുര്യന്‍റെ ജډദിനത്തോടനുബന്ധിച്ച് നടത്തുന്ന ദേശീയ ക്ഷീരദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഞായറാഴ്ച(26.11.2023) നടക്കും. അങ്കമാലി എംഎല്‍എ റോജി എം ജോണിന്‍റെ അധ്യക്ഷതയില്‍ രാവിലെ 10.30 ന് നടക്കുന്ന പരിപാടി ജെ ചിഞ്ചുറാണി, ക്ഷീരവികസന-മൃഗസംരക്ഷണവകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും.
ഡോ. വര്‍ഗീസ് കുര്യന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നത് അദ്ദേഹത്തിന്‍റെ പുത്രി നിര്‍മ്മല കുര്യനാണ്. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, ചാലക്കുടി എം പി ബെന്നി ബഹനാന്‍, മില്‍മ ചെയര്‍മാന്‍ കെ എസ് മണി, മില്‍മ എറണാകുളം മേഖലാ ചെയര്‍മാന്‍ എം ടി ജയന്‍, തിരുവനന്തപുരം മേഖലാ യൂണിയന്‍ അഡ്മിനിട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ മണി വിശ്വനാഥ്, ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറും മില്‍മ ഫെഡറേഷന്‍ എംഡിയുമായ ആസിഫ് കെ യൂസഫ്, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ പി വി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
1980 ല്‍ കേവലം 450 ക്ഷീരകര്‍ഷകരും 52,000 ലിറ്റര്‍ പാലുമായി ആരംഭിച്ച മില്‍മ ഇന്ന് 3300 ല്‍പരം ക്ഷീരോത്പാദക സഹകരണസംഘങ്ങളും 14 ലക്ഷത്തിലധികം ലിറ്റര്‍ പാല്‍ സംഭരണവും 17 ലക്ഷം ലിറ്റര്‍ പാല്‍വിതരണവും നൂറിലധികം പാല്‍അധിഷ്ഠിത ഉത്പന്നങ്ങളുമായി 4000 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനമായി മാറി. പാല്‍ വില്‍പ്പനയുടെ 83 ശതമാനത്തിലധികം പാല്‍ വിലയായി ക്ഷീരകര്‍ഷകര്‍ക്ക് തിരികെ നല്‍കി രാജ്യത്ത് ചരിത്രം സൃഷ്ടിച്ച പ്രസ്ഥാനമാണിത്. ഏറ്റവുമൊടുവില്‍ പാല്‍ വില ആറ് രൂപ വര്‍ധിപ്പിച്ചപ്പോള്‍ അതിന്‍റെ 83.75 ശതമാനവും(5.02 രൂപ) കര്‍ഷകര്‍ക്ക് നല്‍കാനാണ് തീരുമാനിച്ചത്.
റിപൊസിഷനിംഗ് മില്‍മ 2023 എന്ന പദ്ധതിയിലൂടെ ബഹുരാഷ്ട്ര കമ്പനികളേക്കാള്‍ മെച്ചമായ ബ്രാന്‍ഡിംഗും വൈവിദ്ധ്യമാര്‍ന്ന ഉത്പന്നങ്ങളുമായി വിപണിയിലേക്കിറങ്ങിയിരിക്കുകയാണ്. ഡാര്‍ക്ക് ചോക്ലേറ്റ്, ബട്ടര്‍ ബിസ്കറ്റ് മുതലായ ഉത്പന്നങ്ങള്‍ വഴി വിപണിയില്‍ മികച്ച മത്സരശേഷി കൈവരിക്കാനാണ് ശ്രമം. വിഭവശേഷി പൂര്‍ണമായും വിനിയോഗിക്കാന്‍ മില്‍മ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കി വരികയാണ്. മികച്ച ഉത്പന്നങ്ങളിലൂടെ ശക്തമായ ഉപഭോക്തൃ അടിത്തറ നേടാനും മില്‍മയ്ക്ക കഴിഞ്ഞിട്ടുണ്ട്.
ഡോ. വര്‍ഗീസ് കുര്യന്‍ വിഭാവനം ചെയ്ത സമ്പൂര്‍ണ ക്ഷീരകര്‍ഷക പ്രസ്ഥാനമായി മില്‍മ മാറിയിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളടക്കം മില്‍മ ബ്രാന്‍ഡ് ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ നടന്ന ലോകകേരളസഭയില്‍ മില്‍മ വീഡിയോ പ്രദര്‍ശിപ്പിച്ചിരുന്നു.അന്യസംസ്ഥാന ക്ഷീരസഹകരണ സംഘങ്ങള്‍ കേരള വിപണിയില്‍ പിടി മുറുക്കുന്നതിനെതിരെ ശക്തമായ നിലപാടാണ് മില്‍മ കൈക്കൊണ്ടത്. വിഷയം ദേശീയ ക്ഷീരവികസന ബോര്‍ഡിന്‍റെ ശ്രദ്ധയില്‍ പെടുത്തുകയും അതു വഴി ഈ കടന്നുകയറ്റം ഫലപ്രദമായി തടയാനും സാധിച്ചു.
മില്‍മ ചെയര്‍മാന്‍ കെ എസ് മണി, എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എംടി ജയന്‍, തിരുവനന്തപുരം മേഖലാ യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ മണി വിശ്വനാഥ്, മില്‍മ എംഡി ആസിഫ് കെ യൂസഫ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.