ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ഐ ഐ എമ്മുകളിലേക്കുള്ള പ്രവേശനത്തിന് നാളെ കോമൺ അഡ്മിഷൻ ടെസ്റ്റ് നടക്കാനിരിക്കുന്നു. 2016-ൽ ജമ്മു കശ്മീരിൽ ഇന്ത്യൻ സർക്കാർ IIM ജമ്മു സ്ഥാപിച്ചു. പ്രാദേശിക, ദേശീയ, ആഗോള വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമകാലിക ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്.
ഐ ഐ എം ജമ്മു എം ബി എ, ഡ്യുവൽ ഡിഗ്രി പ്രോഗ്രാം- ബിടെക് എം ബി എ, മാനേജ്മെന്റിലെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം,എക്സിക്യൂട്ടീവ് എം ബി എ, മാനേജ്മെന്റിൽ പിഎ ച്ച് ഡി പ്രോഗ്രാം എന്നിവയിൽ കോഴ്സുകൾ നൽകുന്നു.
ഐ ഐ എം ജമ്മുവിൽ എം ബി എ ബിരുദധാരികൾക്ക് വാഗ്ദാനം ചെയ്യുന്ന ശരാശരി CTC കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗണ്യമായി വർദ്ധിച്ചു. 2018-ൽ വാഗ്ദാനം ചെയ്ത ശരാശരി CTC₹ 10,15000 ആയിരുന്നു.
2023 ൽ ഇത് 16,43,000 രൂപയായി വർധിച്ചു. കോവിഡിന് ശേഷമുള്ള 2019, 2021 വർഷങ്ങളിൽ ശരാശരി
CTC-യിൽ നേരിയ ഇളവുണ്ടായി. 2022ൽ CTC വീണ്ടും 13,78,000 രൂപയായി ഉയർന്നു.ഐ ടി, അനലിറ്റിക്സ് മേഖലയിൽ 24 ശതമാനവും ലോജിസ്റ്റിക്സ്, ഇകൊമേഴ്സ് മേഖലകളിൽ 9 ശതമാനവും ബി എഫ് എസ് ഐ മേഖല 32 ശതമാനവും കൺസൾട്ടിംഗ് 11 ശതമാനവും എനർജി 6 ശതമാനവും ഓഫർ ചെയ്യുന്നു.