ഇതിപ്പോ പേരിന്റെ കുഴപ്പം വല്ലതും ആണോ?

ഒരു റോബിൻ ഉണ്ടാക്കിയ കോലാഹലങ്ങൾ ഒന്ന് കെട്ടടങ്ങി വരുന്നതേ ഉള്ളു,

അപ്പോഴേക്കും അടുത്ത റോബിനും അതേ പാത പിന്തുടർന്ന് ദേ ബിഗ് സ്ക്രീനിനെ നോക്കി പായാൻ തുടങ്ങി.

Dr. റോബിൻ രാധാകൃഷ്ണനെ നായകനാക്കി ഇറങ്ങുന്ന സിനിമ പല സംവിധായകരുടെ പേരിലും പ്രചരിച്ചിരുന്നു.

ഇപ്പോൾ MVD യുമായുള്ള നിയമ പോരാട്ടത്തിൽ ജന ശ്രദ്ധ ആകർഷിച്ച റോബിൻ ബസിന്റെ യാത്രയും സിനിമയാക്കപ്പെടുന്നു എന്നതാണ് സംവിധായകൻ പ്രശാന്ത് മോളിക്കൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

റോബിൻ: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ്’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.

മലയാളത്തിലേയും തമിഴിലേയും പ്രശസ്ത താരങ്ങൾ അഭിനയിക്കുന്ന ചിത്രം ജനുവരിയിൽ ചിത്രീകരണം തുടങ്ങും.

പത്തനംതിട്ട, പാലക്കാട്, കോയമ്പത്തൂർ, എറണാകുളം എന്നിവിടങ്ങളിലായിരിക്കും ലൊക്കേഷനുകൾ.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads  Join ചെയ്യാം