ഹൈദരാബാദ്: തെലങ്കാനയില്‍ ബി.ആര്‍.എസിന്‍റെ സിറ്റിങ് എം.എല്‍.എ. വി.എം എബ്രഹാം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. തെലങ്കാന പി.സി.സി. അധ്യക്ഷൻ രേവന്ത് റെഡ്ഡിയുടെ സാന്നിധ്യത്തിലായിരുന്നു എബ്രഹാം കോൺഗ്രസിൽ ചേർന്നത്.
തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് രാജി. ആലംപുർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എബ്രഹാമിന് ബി.ആർ.എസ്. ടിക്കറ്റ് നിഷേധിച്ചിരുന്നു. ആദ്യപട്ടികയിൽ അദ്ദേഹത്തെ പാർട്ടി പരിഗണിച്ചിരുന്നെങ്കിലും ബി.ആർ.എസ് എം.എൽ.സി വെങ്കിട്ടരാമി റെഡ്ഡിയുടെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹത്തെ പട്ടികയിൽ നിന്നും പുറത്താക്കുകയായിരുന്നു. ഇതോടെ, വിജയുഡുവിന് മണ്ഡലത്തിൽ സ്ഥാനാർഥിത്വത്തിന് വഴിയൊരുങ്ങി.
തന്റെ പേര് ആദ്യപട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ എബ്രഹാം മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചിരുന്നു. പിന്നാലെ, സ്ഥാനാർഥിത്വം നഷ്ടപ്പെട്ടത് അദ്ദേഹത്തിന് വലിയ തിരിച്ചടിയായിരുന്നു. 2018-ൽ ആലംപൂരിൽ നിന്നും 44,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എബ്രഹാം വിജയിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു