ചന്ദ്രന് ചുറ്റും വലയം പ്രത്യക്ഷപ്പെട്ടു. വെള്ളിയാഴ്ച ഒൻപത് മണിയോടെയാണ് പ്രത്യേക പ്രതിഭാസം പ്രത്യക്ഷപ്പെട്ടത്. മൂൺ ഹാലോ എന്നറിയപ്പെടുന്ന പ്രതിഭാസമാണിത്. സൂര്യനോ ചന്ദ്രനോ ചുറ്റും ഏകദേശം 22 ഡിഗ്രി ആംഗിളിൽ കാണുന്ന പ്രകാശ വലയമാണ് ഹാലോ അല്ലെങ്കിൽ 22 ഡിഗ്രി ഹാലോസ്.
റിഫ്രാക്ഷൻ, അല്ലെങ്കിൽ പ്രകാശത്തിന്റെ വിഭജനം, ഐസ് ക്രിസ്റ്റലുകളിൽ നിന്നുള്ള പ്രതിഫലനം കൂടാതെ പ്രകാശത്തിന്റെ തിളക്കം എന്നിവയാണ് ഹാലോ ആയി കാണപ്പെടുന്നത്. മൂണ്‍ ഹാലോയില്‍ രണ്ടു വളയങ്ങളായാണുണ്ടാകുക. ആദ്യത്തെ വളയം ചന്ദ്രനില്‍ നിന്ന് 22 ഡിഗ്രി ചെരിഞ്ഞും രണ്ടാമത്തേത് 44 ഡിഗ്രി ചെരിഞ്ഞുമാണ് കാണപ്പെടുക. മഞ്ഞുതുള്ളികളാണ് ഇവയുടെ രൂപപ്പെടലിന് കാരണം. അതിനാല്‍ തന്നെ മൂണ്‍ ഹാലോകള്‍ ഏറ്റവുമധികം ദൃശ്യമാകുക ശൈത്യമേഖലകളിലാണ്.
മറ്റു പ്രദേശങ്ങളിലും ശൈത്യകാലത്ത് ഇത്തരം മൂണ്‍ ഹാലോകള്‍ രൂപപ്പെടാറുണ്ട്. മഴവില്ല് ഉണ്ടാകുന്നതുപോലെ ഈ പ്രകാശത്തിനും അപവര്‍ത്തനം സംഭവിക്കുന്നതിനാല്‍ മൂണ്‍ ഹാലോയ്ക്കും നിറമുണ്ടാകാം. എന്നാല്‍ ഇവ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ലെന്നു മാത്രം.
ഓരോരുത്തരും കാണുന്ന ഹാലോയും വ്യത്യസ്തമായിരിക്കും. സൂര്യന് ചുറ്റും ഹാലോ രൂപപ്പെടാറുണ്ട്.എന്നാൽ പ്രകാശമായതിനാൽ അത് നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല. ഹാലോസിന് മഴവില്ലുപോലെ നിറമുണ്ടാവില്ല, എന്നാൽ അകത്ത് കൂടുതൽ ചുവപ്പും ഹാലോയുടെ പുറത്ത് കൂടുതൽ നീലയും നമുക്ക് കാണാൻ സാധിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു