കുവൈത്ത് സിറ്റി: യു.എസിന്റെയും ഈജിപ്തിന്റെയും പങ്കാളിത്തത്തോടെ ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കാനുള്ള ഖത്തറിന്റെ മധ്യസ്ഥതയിലുള്ള വിജയകരമായ ദൗത്യത്തെ കുവൈത്ത് സ്വാഗതംചെയ്തു. താൽക്കാലിക വെടിനിർത്തൽ ബന്ദികളുടെയും തടവുകാരുടെയും മോചനത്തിനും കൈമാറ്റത്തിനും വഴിയൊരുക്കും. പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും. ഗസ്സയിലേക്കുള്ള മാനുഷിക ദുരിതാശ്വാസ സഹായ വിതരണത്തിനും വെടിനിർത്തൽ സഹായകമാകുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കുവൈത്ത് ഭരണകൂടം കരാറിനെ പ്രശംസിക്കുന്നു. എന്നാൽ, സ്ഥിരമായ വെടിനിർത്തൽ ഉറപ്പാക്കാനും ഇസ്രായേൽ സേനയുടെ ക്രൂരമായ ആക്രമണങ്ങളിൽനിന്ന് ഗസ്സയിലെ ഫലസ്തീനികളെ സംരക്ഷിക്കാനും ശ്രമങ്ങൾ തുടരണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു