“മട്ട അരി ശീലമാക്കൂ, അല്ലെങ്കില്‍ പ്ലാസ്റ്റിക് തിന്ന് മടങ്ങാം”
കുറെ നാളുകളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു സന്ദേശത്തിന്റെ ആദ്യവാചകമാണിത്.
എന്നാൽ പ്രചാരത്തിലുള്ള ക്ലിപ്പ് വ്യത്യസ്ഥ വീഡിയോകള്‍ ചേര്‍ത്ത് നിര്‍മിച്ചതാണെന്നും ഇത് പ്ലാസ്റ്റിക് അരി നിര്മാണമല്ലെന്നുമുള്ളതാണ് യാഥാർഥ്യം. അത് മാത്രമല്ല, പ്ലാസ്റ്റിക് അരി സംബന്ധിച്ച വാദങ്ങള്‍ തെറ്റാണെന്ന് Food Safety and Standards Authority of India വ്യക്തമാക്കിയിട്ടുമുണ്ട്.പരസ്പര ബന്ധമില്ലാത്ത പല വീഡിയോകളിൽ നിന്നുമുള്ള ഭാഗങ്ങൾ ചേർത്തുവെച്ച് നിർമിച്ചതാണ് പ്രചരിക്കുന്ന വീഡിയോ. പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി കിടക്കുന്നതും അവ ശേഖരിക്കുന്നതിന്റെയും പ്ലാസ്റ്റിക്ക് ഷ്റെഡിങ്ങിനെയും കുറിച്ചുള്ള വീഡിയോകളിൽ നിന്നുമുള്ള ഭാഗങ്ങളാണ് പ്രധാനമായും ഇതിലുള്ളത്. ഇവയ്ക്കൊപ്പം ഫോർട്ടിഫൈഡ് അരി നിർമിക്കുന്നതിന്റെ ഒരു വീഡിയോയും ചേർത്തിട്ടുണ്ട്. വ്യാജ അരി നിർമിക്കുന്നതിനെ കുറിച്ചുള്ള ഹിന്ദിയിലുള്ള ഒരു വിവരണവും ഈ ദൃശ്യങ്ങൾക്കൊപ്പമുണ്ട്.
വൈറല്‍ വീഡിയോയുടെ കുറച്ചു ഭാഗത്തിൽ കാണിക്കുന്നത് കുഴമ്പ് രൂപത്തലുള്ള പദാര്‍ഥം ഒരു യന്ത്രത്തിലൂടെ കടന്നുവരുന്നതും രണ്ട് ജീവനക്കാര്‍ ചേര്‍ന്ന് ഈ യന്ത്രം മാറ്റുന്നതുമാണ്. ഇതേ ദൃശ്യം 2022ഫെബ്രുവരി 21ന് സണ്‍ പിങ് എക്സ്ട്രൂഷന്‍(Sun Ping Extrusion) എന്ന യുട്യൂബ് പേജില്‍ പങ്കുവച്ചിട്ടുള്ള വീഡിയോയിലുണ്ട്. “ആര്‍ട്ടിഫിഷ്യല്‍ റൈസ് എക്സ്ട്രൂഡര്‍ ന്യൂട്രീഷ്യന്‍ റൈസ് മേക്കിംഗ് മെഷീന് എഫ്ആര്‍കെ ഫോര്‍ട്ടിഫൈഡ് റൈസ് മെഷീന്” എന്നാണ് വീഡിയോയുടെ തലക്കെട്ട്. അരിപ്പൊടിയില്‍ മറ്റ് അവശ്യ പോഷകങ്ങള്‍ ചേര്‍ത്ത് ഫോര്‍ട്ടിഫൈഡ് അരി ഉത്പാദിപ്പിക്കുന്ന വീഡിയോ ആണിതെന്നും പ്ലാസ്റ്റിക് അരി അല്ലെന്നും സണ്‍ പിങ് എക്സ്ട്രൂഷന്‍ വ്യക്തമാക്കിയതായി AFP 2023 ജൂണ്‍ 21ന് നല്കിയ റിപ്പോര്‍ട്ടിലുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം