ചുറ്റുമുള്ള മനുഷ്യരെ മനസ്സിലാക്കാൻ കഴിയാതെ പോകുമ്പോൾ, അവരെ അവരായി അംഗീകരികാത്തിരിക്കുമ്പോൾ ആ മനുഷ്യർ നിസ്സഹായരാകുന്നതും, പരാജയപ്പെടുന്നതും കമന്റിട്ടുണ്ടോ. ദാമ്പത്യ ജീവിതത്തിലെ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം ചേർന്ന കുടുംബകഥകൾ മലയാള സിനിമയിൽ പലതുവന്നിട്ടുണ്ടെങ്കിലും ‘കാതൽ’ ഒരു വിപ്ലവമാണ്. കാതൽ പ്രേക്ഷകർക്ക് വ്യത്യസ്തമാവുന്നത് വെറും കുടുംബകഥ എന്നതുകൊണ്ട് മാത്രമല്ല അതിനും അപ്പുറത്തേക്ക് കാലത്തെ അടയാളപ്പെടുത്തുന്നതു കൊണ്ട് കൂടിയാണ്.
https://www.youtube.com/watch?v=4ZIoNu4a-kM
തീക്കോയിയിലെ വാർഡ് ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മാത്യു, അയാളുടെ ഭാര്യ ഓമന, പിതാവ്, മകൾ എന്നിവരുടെ കുടുംബത്തിൽ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ കാതൽ. ഈ സംഭവങ്ങളെ സമൂഹം എങ്ങനെ നോക്കിക്കാണുന്നു എന്നുള്ളിടത്താണ് കാതൽ എന്ന സിനിമയുടെ വിഷയം കൂടുതൽ സങ്കീർണമാവുന്നതും ഗൗരവതരമാവുന്നതും.
മാത്യുവിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. വാർഡ് ഉപതിരഞ്ഞെടുപ്പാണ് സിനിമയുടെ പശ്ചാത്തലമെങ്കിലും സ്വന്തം ജീവിതത്തിന്റെ തിരഞ്ഞെടുപ്പിനേക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്.
മമ്മൂട്ടി, ജ്യോതിക ഉൾപ്പടെ സിനിമയില് താരങ്ങളുടെ അഭിനയപ്രകടനമാണ് മറ്റൊരു ഹൈലൈറ്റ്.
മാത്യു ദേവസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഇന്ത്യൻ സിനിമയിൽ മമ്മൂട്ടിക്കു മാത്രമായിരിക്കും കഴിയുക എന്ന് പ്രേക്ഷകർ പറഞ്ഞാൽ അത് സത്യമല്ല എന്ന് പറയാൻ ഒരിക്കലും സാധിക്കില്ല. വര്ഷങ്ങള്ക്കു ശേഷം മലയാളത്തിലേക്കുള്ള ജ്യോതികയുടെ വരവ് ശക്തമായൊരു കഥാപാത്രത്തിലൂടെയാണെന്ന് പറയാതിരിക്കാൻ കഴിയില്ല.
മറ്റുള്ളവരുടെ തീരുമാനങ്ങൾക്കനുസരിച്ച് ആകരുത് സ്വന്തം ജീവിതത്തിലെ തിരഞ്ഞെടുപ്പുകൾ. അതിനുമപ്പുറത്തേക്ക് ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹത്തോടായി; എന്താണ് ഒരാൾ അയ്യാളുടെ ജീവിതത്തിൽ, അയാൾക്കായി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നത്, അതിനെ അയാളുടെ വ്യക്തിസ്വാതന്ത്ര്യമായി കാണാൻ പഠിക്കുക. സ്വന്തം മനസാക്ഷിയോട് അനീതി കാണിച്ച് ഒരു ജീവിതകാലം മുഴുവൻ മറ്റുള്ളവർക്കായി ജീവിച്ചു തീർക്കാൻ ആരെയും നിർബന്ധിക്കാതിരിക്കുക എന്നതുതന്നെയാണ് കാതൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം