കുവൈത്ത് സിറ്റി: ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും എക്സ്ഹോസ്റ്റ് ശബ്ദങ്ങൾ പുറപ്പെടുവിച്ചതിനും 165 വാഹന ഉടമകൾക്കെതിരെ നടപടി. 25 വാഹനങ്ങൾ പിടിച്ചെടുത്തു. നിയമലംഘനം നടത്തുന്നവരെ പിടികൂടാനുള്ള ട്രാഫിക് ആൻഡ് ഓപറേഷൻസ് വിഭാഗത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നടപടി.
ക്യാപിറ്റൽ ഗവർണറേറ്റിൽ സെക്കൻഡ് റിങ് റോഡിലും ഡമാസ്കസ് സ്ട്രീറ്റിലുമാണ് പരിശോധന നടത്തിയത്. കുറഞ്ഞ സമയത്തിനുള്ളിൽ നിരവധി വാഹനങ്ങൾ നിയമം ലംഘിക്കുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. നിരവധി വാഹനങ്ങളിൽ എക്സ്ഹോസ്റ്റിൽനിന്ന് ശബ്ദം പുറപ്പെടുവിക്കുന്നതായും കണ്ടെത്തി. പിടിച്ചെടുത്ത വാഹനങ്ങൾ ട്രാഫിക് ഡിറ്റൻഷൻ ഗാരേജിലേക്ക് മാറ്റി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു