കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റും ആശുപത്രിയിൽ എത്താനാകാതെയും പ്രയാസപ്പെടുന്ന ഗസ്സ നിവാസികൾക്ക് ആശ്വാസമേകി സിറ്റി ക്ലിനിക് ഗ്രൂപ്. ഗസ്സയിൽ ദുരിതാശ്വാസ പ്രവർത്തനത്തിനായി സിറ്റി ക്ലിനിക് സജ്ജീകരിച്ച ആംബുലൻസ് സംഭാവന ചെയ്തു. ഫലസ്തീനികളോടുള്ള ഐക്യദാർഢ്യത്തിന്റെയും ആശ്വാസ പ്രവർത്തനത്തിന്റെയും തങ്ങളുടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെയും ഭാഗമായാണ് ഇതെന്ന് സിറ്റി ക്ലിനിക് അറിയിച്ചു.
ഗസ്സയിൽ ആയിരങ്ങൾ ചികിത്സസഹായം ലഭ്യമാകാതെ ദുരിതത്തിലാണെന്നും ഉണർത്തി. ആംബുലൻസിന്റെ താക്കോൽ കുവൈത്ത് നമാ ചാരിറ്റിയുടെ മുഹമ്മദ് ഹംദാൻ അൽ ഒതൈബിക്ക് സിറ്റി ക്ലിനിക് ഗ്രൂപ് ജനറൽ മാനേജർ കെ.പി. ഇബ്രാഹിം കൈമാറി. സിറ്റി ക്ലിനിക് ഗ്രൂപ് സി.ഇ.ഒ ആനി വൽസൻ, സി.എഫ്.ഒ അബ്ദുൽ സത്താർ, മാർക്കറ്റിങ് മാനേജർ ഹാരിദ് എന്നിവർ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു