കുവൈത്ത് സിറ്റി: രാജ്യത്ത് വിവിധ അർബുദ മരുന്നുകൾ ഉൾപ്പെടെയുള്ള ഔഷധസുരക്ഷക്ക് മന്ത്രാലയം വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി. അർബുദത്തെ ചെറുക്കാൻ പുതിയ ആശുപത്രി നിർമിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും രോഗം നേരത്തേ കണ്ടെത്താനും ചികിത്സിക്കാനും ശാസ്ത്രീയ ഗവേഷണത്തിനും വേണ്ടി വിവിധ പരിപാടികൾ വികസിപ്പിക്കുന്നതായും അൽ അവാദി പറഞ്ഞു.
പ്രഥമ ഗൈനക്കോളജിക് ഓങ്കോളജി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു ദിവസത്തെ സമ്മേളനത്തിൽ കുവൈത്തിനകത്തും പുറത്തുംനിന്നുള്ള ഡോക്ടർമാർ അർബുദ പ്രതിരോധം, തിരിച്ചറിയൽ, ചികിത്സ എന്നീ മാർഗങ്ങളെക്കുറിച്ചുള്ള വൈദഗ്ധ്യം പങ്കുവെക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു