വടകര (കോഴിക്കോട്): മട്ടന്നൂരിൽ ശൈലജ ടീച്ചറുടെ പ്രസംഗം സംബന്ധിച്ച് ചിലർക്ക് ചില താൽപര്യമുണ്ടെന്നും ‘ആ കളി അധികം വേണ്ട’ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതൊന്നും ശൈലജ ടീച്ചറുടെ അടുത്ത് ചെലവാകില്ല. മട്ടന്നൂരിൽ സർക്കാർ പരിപാടി നടത്തുമ്പോൾ ജനങ്ങൾ ഒഴുകിയെത്തും. അതുകണ്ടു ഹരം കയറിയാണ് ശൈലജ ടീച്ചർ തന്റെയടുത്തു വന്നു സംസാരിച്ചത്. കാര്യങ്ങൾ സമയാസമയത്ത് തുറന്നു പറയുന്നയാളാണു താൻ. മട്ടന്നൂരിൽത്തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വടകരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാൻ എന്റെ ശൈലി വെച്ച് കാര്യങ്ങള്‍ പറയും. മട്ടന്നൂര്‍ വലിയ തോതില്‍ ആളുകള്‍ ഒരുമിച്ച് കൂടുന്ന സ്ഥലമാണ്. എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ ഒരുപാട് ഒഴുകിയെത്തി. അത് കണ്ടപ്പോള്‍ ഹരം തോന്നി എന്നോട് എങ്ങനെയുണ്ട് പരിപാടി എന്ന് ചോദിച്ചു. അപ്പോഴാണ് ഏതാണ് വലുത് എന്ന് പറയാൻ കഴിയില്ലെന്ന് താൻ പറഞ്ഞത്. നിങ്ങള്‍ക്ക് ഒരുതരം വല്ലാത്ത ബുദ്ധിയാണ്. നിങ്ങളുടെ ചോദ്യം ചില നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. ആ കളി വേണ്ട, മുഖ്യമന്ത്രി പറഞ്ഞു.
മട്ടന്നൂരിലെ നവകേരള സദസ്സില്‍ കെ.കെ. ശൈലജ കൂടുതല്‍ സമയം എടുത്തു പ്രസംഗിച്ചുവെന്ന പിണറായി വിജയന്റെ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മട്ടന്നൂരിലെ സദസ്സ് വലിയ പരിപാടിയായി തോന്നിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു