റോം: ദുബായ് ആതിഥ്യം വഹിക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും. ഇതാദ്യമായാണ് ഒരു മാർപാപ്പ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഉച്ചക്കോടിയിൽ പങ്കെടുക്കുന്നത്. ഡിസംബർ ഒന്നിന് രാവിലെ എട്ടരയോടെ ദുബായ് വേൾഡ് സെൻട്രൽ വിമാനത്താവളത്തി മാർപ്പാപ്പ എത്തും.
ഡിസംബർ ഒന്ന് മുതൽ മൂന്നു വരെയാണ് ദുബായി സന്ദർശനം. ഉച്ചക്കോടിയിൽ മതനേതാക്കൾക്കും സംസാരിക്കാൻ അവസരം നൽകുന്ന ഫെയ്ത്ത് പവലിയന്റെ ഉദ്ഘാടനത്തിൽ അദ്ദേഹം പങ്കെടുക്കും. ഇറ്റാലിയൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ മാർപാപ്പ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
യുഎൻ കാലാവസ്ഥ ഉച്ചകോടിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു പവലിയൻ ഒരുക്കുന്നത്. കോപ് 28ൽ പങ്കെടുക്കുന്ന ലോകനേതാക്കളുമായി ഒരു ദിവസം മുഴുവൻ മാർപാപ്പ ഉഭയകക്ഷി ചർച്ച നടത്തുമെന്ന് വത്തിക്കാൻ അറിയിച്ചു. യുഎഇയിൽ ഇത് രണ്ടാംതവണയാണ് മാർപാപ്പ എത്തുന്നത്. 2019ൽ ആയിരുന്നു ആദ്യ സന്ദർശനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു