കീവ്: യുക്രെയ്നെതിരേ യുദ്ധമുന്നണിയിലുള്ള സൈനികർക്കായി സംഗീതപരിപാടി അവതരിപ്പിക്കുന്നതിനിടെയുണ്ടായ യുക്രെയ്ൻ ഷെല്ലാക്രമണത്തിൽ റഷ്യൻ നടി മരിച്ചു. സെന്റ് പീറ്റേഴ്സ് ബർഗ് സ്വദേശിനി പോളിന മെൻഷിക് (40) ആണു മരിച്ചത്.
കിഴക്കന്‍ യുക്രെയ്‌നില്‍ റഷ്യയുടെ അധീനതയിലുള്ള ഡോണ്‍ബാസ് മേഖലയിലെ കുമാചോവ് ഗ്രാമത്തില്‍ 19നാണ് സംഭവം നടന്നത്. സ്‌റ്റേജില്‍ പോളിന പാടുന്നതിനിടെയായിരുന്നു യുക്രെയ്ന്‍ വ്യോമാക്രമണമെന്ന് അവർ അംഗമായ റഷ്യന്‍ തീയേറ്റര്‍ അറിയിച്ചു.
സംഭവം നടന്ന പ്രദേശത്ത് യുക്രെയ്ൻ ആക്രമണം നടന്നതായി ഇരു സൈന്യങ്ങളും സ്ഥിരീകരിച്ചു. റഷ്യന്‍ സൈനിക അവാര്‍ഡ് പരിപാടിക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് യുക്രെയ്ന്‍ സൈന്യം പറയുന്നത്. ഗുരുതരമായി പരിക്കേറ്റ പോളിനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചലച്ചിത്ര നടിയെന്നതിലുപരി അറിയപ്പെടുന്ന കൊറിയോഗ്രാഫറും സംവിധായികയുമാണ് പോളിന. ഡൊനെട്സ്ക് റിപ്പബ്ലിക്കിലെ വിവിധ ഭാഗങ്ങളിൽ യുക്രെയ്ൻ-റഷ്യൻ സൈനികർ തമ്മിൽ രൂക്ഷമായ പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്.
റഷ്യയുടെ 810 നാവിക കാലാൾപ്പട ബ്രിഗേഡിനെ ലക്ഷ്യം വെച്ച് നടത്തിയ ആക്രമണത്തിൽ 25 പേര്‍ കൊല്ലപ്പെട്ടതായും 100 പേര്‍ക്ക് പരുക്കേറ്റതായും യുക്രെയ്ന്‍ അവകാശപ്പെട്ടു. തങ്ങളുടെ ‘128 മൗണ്ടന്‍ ബ്രിഗേഡിന്’ നേരെ റഷ്യ നടത്തിയ ആക്രമണത്തിന് പകരമായാണ് ഈ ആക്രമണമെന്നും യുക്രെയ്ന്‍ സൈന്യം അവകാശപ്പെടുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു