പറവൂര്‍: നവകേരള സദസ്സിന് പണം നല്‍കാൻ നേരത്തെയെടുത്ത തീരുമാനം പറവൂര്‍ നഗരസഭ റദ്ദാക്കിയെങ്കിലും പണം അനുവദിച്ച് സെക്രട്ടറി ചെക്കില്‍ ഒപ്പിട്ടു. നഗരസഭയുടെ ആദ്യം തീരുമാന പ്രകാരം പണം നല്‍കണമെന്ന നിലപാടിലായിരുന്നു സെക്രട്ടറി. യുഡിഎഫ് ഭരണ സമിതി എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. നഗരസഭ ആദ്യം തീരുമാനിച്ചതു പ്രകാരം പണം നല്‍കണമെന്ന നിലപാടില്‍ സെക്രട്ടറി ഉറച്ചു നിന്നു.
നവകേരള സദസിന് ഒരു ലക്ഷം രൂപ നല്‍കാനുള്ള തീരുമാനമാണ് ഇന്ന് ചേര്‍ന്ന കൗണ്‍സില്‍ യോഗം റദാക്കിയത്. സര്‍ക്കാരിന്റെ നിര്‍ബന്ധിത പദ്ധതി എന്ന് തെറ്റിദ്ധരിച്ചതിനാലാണ് നേരത്തെ പണം നല്‍കാന്‍ തീരുമാനിച്ചതെന്നും ഇപ്പോള്‍ ആ തീരുമാനം റദ്ദാക്കുകയാണെന്നും ചെയര്‍പേഴ്‌സന്‍ ബീന ശശിധരന്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു.
എതിര്‍പ്പുമായി യുഡിഎഫ് ഭരണ സമിതി രംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. റദ്ദാക്കിയ ഇന്നത്തെ തീരുമാനം നടപ്പാക്കാൻ കഴിയില്ലെന്ന് സെക്രട്ടറി വ്യക്തമാക്കി. തുടര്‍ന്നാണ് അദ്ദേഹം ചെക്കില്‍ ഒപ്പിട്ടത്. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മുനിസിപ്പാലിറ്റി നവകേരള സദസിന് പണം അനുവദിച്ചത് വിവാദമായിരുന്നു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു