ആലപ്പുഴ : ആലപ്പുഴ വഴിയുള്ള തീവണ്ടികളുടെ സമയക്രമം തെറ്റിയുള്ള ഓട്ടം പതിവായതിനെ തുടർന്ന് യാത്രക്കാരും ജനപ്രതിനിധികളും പ്രതിഷേധിച്ചതിനെ അടിസ്ഥാനമാക്കി റെയിൽവേ അധികാരികൾ നടത്തിയിട്ടുള്ള വെല്ലുവിളി പ്രതിഷേധാർഹമെന്ന് സി.പി.ഐ.എം ആലപ്പുഴ ജില്ലാ കമ്മിറ്റി.വന്ദേ ഭാരത് വേണ്ടി വന്നാൽ കോട്ടയം വഴി മാറ്റി ഓടിക്കുമെന്ന ഭീഷണി ആലപ്പുഴ ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വേഗത കൂടിയ തീവണ്ടിയായ വന്ദേഭാരതിന് ഏറ്റവും കൂടുതൽ കളക്ഷൻ നൽകുന്നത് കേരളത്തിലാണ്. ആ ട്രെയിൻ ഓടാൻ തുടങ്ങിയപ്പോൾ ശാസ്ത്രീയമായ മാനദണ്ഡങ്ങൾ പാലിക്കാതെ പാസഞ്ചർ അടക്കമുള്ള തീവണ്ടികൾ പല സ്റ്റേഷനുകളിലും അനാവശ്യമായി കൂടുതൽ പിടിച്ചിട്ട് ജനങ്ങളെ വലയ്ക്കുകയാണ്.
നിത്യ ചിലവിന് വരുമാനം തേടി പ്രധാന പട്ടണങ്ങളിലേക്കും ദൂര ദിക്കുകളിലേക്കും യാത്ര ചെയ്യുന്ന സാധാരണക്കാരുടെ ദുരിതം വർദ്ധിച്ചപ്പോഴാണ് അവർ സമര രംഗത്തിറങ്ങിയത്. ആലപ്പുഴയിലെ ജനങ്ങൾ അവരുടെ ദുരിതങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ആലപ്പുഴയിലെ ജനപ്രതിനിധി എ.എം.ആരിഫ് എം.പി അവരുടെ പ്രതിഷേധ സ്ഥലത്ത് എത്തിയത്. മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്ന് റെയിൽവേ അധികാരികൾക്ക് സമനിലതെറ്റി ഇപ്പോൾ ഭീഷണിയിലെത്തിയിരിക്കുന്നു. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് തീവണ്ടി സമയ ക്ലിപ്തത പാലിച്ച് ഓടിക്കുവാനാണ് റെയിൽവേ ശ്രമിക്കേണ്ടത്.
read also:ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ വഴിയുള്ള തീവണ്ടിപ്പാത ഇരട്ടിപ്പിക്കുക, പുതിയ ഒരു അതിവേഗ പാത നിർമ്മിക്കുക തുടങ്ങിയവയാണ് യാത്ര സുഗമമാക്കുവാൻ സഹായകരം എന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. സിൽവർലൈൻ അടക്കമുള്ള റെയിൽവേ വികസനം ത്വരിതപ്പെടുത്തുക എന്നതാണ് ഇന്ന് നമ്മുടെ മുന്നിലുള്ള ശരിയായ മാർഗ്ഗം. അതിന് പകരം യാത്രക്കാർക്ക് ഒപ്പം പ്രതിഷേധിച്ച് എം.പിയെ വെല്ലുവിളിക്കുന്നതും വേണ്ടി വന്നാൽ വണ്ടി കൊണ്ട് പോകും എന്നെല്ലാം ഭീഷണി മുഴക്കുന്നതും ഒരു സർക്കാർ സ്ഥാപനത്തിന് ഭൂഷണമല്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു