കോട്ടയം: ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. ചിറ്റാനപ്പാറ സ്വദേശി ഒൻപതാം ക്ലാസ് വിദ്യാർഥിയായ ഹെലൻ അലക്സാണ് മരിച്ചത്. മീനച്ചിലാൽ ഏറ്റുമാനൂർ വേണാട്ടുമാലി കടവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകീട്ടാണ് തോട്ടിൽ വഴുതി വീണ് വിദ്യാർഥിനിയെ കാണാതായത്. പ്രദേശത്ത് കനത്തമഴയായതിനാൽ പാലാ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് കണ്ടെത്താനായിരുന്നില്ല. വ്യാഴാഴ്ച രാവിലെയോടെ തിരച്ചിൽ വീണ്ടും ആരംഭിക്കുകയായിരുന്നു.
മരിയ ഉൾപ്പെടെ രണ്ട് കുട്ടികൾ ഓട്ടോറിക്ഷയിലാണ് സംഭവസ്ഥലത്തു വന്നിറങ്ങിയത്. തോട്ടിലെ വെള്ളം റോഡിൽക്കയറി ഒഴുകുകയായിരുന്നു. ഇരുവരും ശക്തമായ ഒഴുക്കിൽപെട്ട് റോഡിൽതന്നെ വീണു. ഈ സമയം ഇതുവഴി കടന്നുപോയ സ്കൂൾബസിലെ ഡ്രൈവർ അപകടംകണ്ട് കുട്ടികളെ രക്ഷിക്കാൻ ഓടിയെത്തി പിടിച്ചെങ്കിലും മരിയ പിടിവിട്ട് ഒഴുക്കിൽപെടുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു