കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് അംഗങ്ങൾക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ അബ്ബാസിയ എ ഏരിയ ‘എ ടീം’ ജേതാക്കൾ. എ ഏരിയയുടെ ബി ടീമിനെയാണ് പരാജയപ്പെടുത്തിയത്. അബ്ബാസിയ ടി.സി.ആർ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് 12 ടീമുകൾ പങ്കെടുത്തു.
ട്രാസ്ക് പ്രസിഡന്റ് ആന്റോ പാണേങ്ങാടൻ ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൺവീനർ നിതിൻ ഫ്രാൻസിസ് സ്വാഗതവും ട്രഷറർ ജാക്സൺ ജോസ് നന്ദിയും പറഞ്ഞു.
അബ്ബാസിയ എ ഏരിയ എ ടീമിലെ ഷാജിലിനെ മാൻ ഓഫ് ദി സീരീസും മാൻ ഓഫ് ദി മാച്ച് ഫൈനലും ബെസ്റ്റ് ബാറ്റ്സ്മാനുമായി തെരഞ്ഞെടുത്തു. അബ്ബാസിയ എ ഏരിയ എ ടീമിലെ ഹുസൈനെ ബെസ്റ്റ് ബോളറയും അബ്ബാസിയ എ ഏരിയ ബി ടീമിലെ ജാക്ക്സനെ ബെസ്റ്റ് വിക്കറ്റ് കീപ്പറായും തെരഞ്ഞെടുത്തു.
വിജയികൾക്കുള്ള ട്രോഫികൾ ട്രാസ്ക് പ്രസിഡന്റ് ആന്റോ പാണേങ്ങാടൻ, ജനറൽ സെക്രട്ടറി ഹരി കുളങ്ങര, ട്രഷറർ ജാക്സൺ ജോസ്, സ്പോർട്സ് കൺവീനർ നിതിൻ ഫ്രാൻസിസ്, വനിതവേദി ജനറൽ കൺവീനർ ഷെറിൻ ബിജു, വൈസ് പ്രസിഡന്റ് രജീഷ് ചിന്നൻ, സോഷ്യൽ വെൽഫെയർ കൺവീനർ ജയേഷ് എങ്ങണ്ടിയൂർ, മീഡിയ കൺവീനർ വിനീത് വിൽസൺ, ആർട്സ് കൺവീനർ വിനോദ് ആറാട്ടുപുഴ, കേന്ദ്രകമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ സമ്മാനിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു