കുവൈത്ത് സിറ്റി: മയക്കുമരുന്ന് വിതരണവും ഉപഭോഗവും തടയാൻ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം കുബ്ബാര്‍ ദ്വീപില്‍നിന്ന് മയക്കുമരുന്ന് പിടികൂടിയ ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ശൈഖ് തലാൽ.
രാജ്യത്തെ യുവാക്കളുടെ ഭാവി നശിപ്പിക്കാനുള്ള ശ്രമത്തിലാണ് മയക്കുമരുന്ന് മാഫിയ. ഇവര്‍ക്കെതിരെയുള്ള യുദ്ധത്തിലാണ് രാജ്യം. നിയമം കര്‍ശനമായി നടപ്പാക്കുകയും വിശാലമായ സാമൂഹിക പ്രതിരോധം തീര്‍ക്കുകയും വേണം. മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ എല്ലാവരും തയാറാകണമെന്നും ശൈഖ് തലാൽ ഉണർത്തി. രാജ്യത്തേക്ക് വിവിധ മാർഗങ്ങളിലൂടെ മയക്കുമരുന്ന് എത്തിക്കാനുള്ള ശ്രമം സജീവമാണ്. കഴിഞ്ഞ ദിവസം കടൽ മാർഗം 500 കിലോ ഹഷീഷ് കടത്താനുള്ള ശ്രമം സുരക്ഷ സംഘങ്ങളുടെ സംയുക്ത ശ്രമത്തിൽ പിടികൂടിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു